For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് നിയമനം

Job

സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് നിയമനം

അരീക്കോട് ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ്(ഇംഗ്ലീഷ്) തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 11.00ന് നടക്കും. യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സ്/ആര്‍ട്‌സില്‍ (ഷോര്‍ട്ട്-ഹാന്‍ഡ് ആന്റ് ടൈപ്പിങോടെ) ബി.വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പരിചയവും.

അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്ന് കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയവും അല്ലെങ്കില്‍ സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി പാസായതും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പരിചയവും.ഡി.ജി.ടിക്ക് കീഴിലെ നാഷണല്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.സി.ഐ.സി) ആണ് അടിസ്ഥാന യോഗ്യത.

മതിയായ യോഗ്യതയുള്ള ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപണ്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും.ഫോണ്‍-0483 2850238.

എ.ഐ പ്രോഗ്രാമിങ് അസിസ്റ്റന്റ് നിയമനം

എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് എസ്.സി വിഭാഗത്തില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 20ന് രാവിലെ 11ന് നടക്കും. എസ്.സി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപണ്‍ കാറ്റഗറിയിലുള്ളവരെയും പരിഗണിക്കും.

 ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

 ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനെത്തണം. എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍-7558852185.

Post a Comment

© Kerala job. All rights reserved. Developed by Jago Desain