For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സമയം തീരുന്നു; വനം വകുപ്പിൽ ഡ്രെെവർ; 60,700 രൂപവരെ ശമ്പളം; അപേക്ഷ ഡിസംബർ 3ന് അവസാനിക്കും

Kerala psc, Kerala jobs

സമയം തീരുന്നു; വനം വകുപ്പിൽ ഡ്രെെവർ; 60,700 രൂപവരെ ശമ്പളം; അപേക്ഷ ഡിസംബർ 3ന് അവസാനിക്കും

 


വനം വകുപ്പിന് കീഴിൽ ഫോറസ്റ്റ് ഡ്രെെവർ തസ്തികയിലേക്ക് വന്നിട്ടുള്ള റിക്രൂട്ട്മെന്റിന് ഡിസംബർ 3 വരെ അപേക്ഷിക്കാം. ജില്ല അടിസ്ഥാനത്തിൽ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. വിശദ വിവരങ്ങൾ ചുവടെ, 

തസ്തിക ഫോറസ്റ്റ് ഡ്രൈവർസ്ഥാപനം 
കേരള വനം വന്യജീവി വകുപ്പ്ഒഴിവുകള്‍01കാറ്റഗറി നമ്പർ424/2025അപേക്ഷ നൽകേണ്ട അവസാന തീയതിഡിസംബർ 03

തസ്തികയും ഒഴിവുകളും

വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ. ആകെ ഒഴിവുകൾ 01.

മലപ്പുറം ജില്ലയിലേക്കാണ് നിയമനം വന്നിട്ടുള്ളത്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 26,500 രൂപമുതൽ 60,700 രൂപവരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

23നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2002-നും ഇടയിൽ ജനിച്ചവരായിരിക്കണം.

പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉളളവർക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.

യോ​ഗ്യത

എസ്.എസ്.എൽ.സി അല്ലെങ്കിൽ ഭാരതസർക്കാരോ/ കേരള സർക്കാരോ അംഗീകരിച്ച തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.

എല്ലാത്തരം ട്രാൻസ്പോർട്ട് വാഹനങ്ങളും (LMV, HGMV & HPMV) ഓടിക്കുന്നതിനുള്ള മോട്ടോർ ഡ്രൈവിംഗ്
ലൈസൻസും വേണം.

മോട്ടോർ വാഹനങ്ങൾ ഓടിച്ചുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

വനിതാ ഉദ്യോഗാർത്ഥികളും ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും ഈ വിജ്ഞാപനപ്രകാരം
അപേക്ഷിക്കാൻ അർഹരല്ല.

ശാരീരിക യോഗ്യതകൾ 

ഉയരം - 168 സെ.മീ.ൽ കുറവായിരിക്കരുത്. നെഞ്ചളവ് കുറഞ്ഞത് 81 സെ.മീ ഉം, 5 സെ. മീ വികാസവും.
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെ.മീ ഉയരം മതിയാകും.

കായികക്ഷമതാ പരീക്ഷ 

എല്ലാ ഉദ്യോഗാർത്ഥികളും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുളള 8 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം. 

ഇനങ്ങൾയോഗ്യത100 മീറ്റർ ഓട്ടം 14 സെക്കന്റ്ഹൈ ജംപ് 132.2 സെ.മീ. ലോംഗ് ജംപ് 457.2 സെ.മീ.  പുട്ടിംഗ് ദ ഷോട്ട് (7264.ഗ്രാം)609.6 സെ.മീ. ത്രോയിംഗ് ദി ക്രിക്കറ്റ് ബാൾ 6096 സെ.മീ. റോപ് ക്ലൈമ്പിംഗ് (കൈകൾ മാത്രം ഉപയോഗിച്ച്) 365.8 സെ.മീ പുൾ അപ് അഥവാ ചിന്നിംഗ്8 തവണ 1500 മീറ്റർ ഓട്ടം5 മിനിട്ടും 44 സെക്കന്റും 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                

വിജ്ഞാപനം:  CLICK

Post a Comment

© job vacancy . All rights reserved. Developed by Jago Desain