For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഇതാണവസരം; വെറും പത്താം ക്ലാസ് വിജയിച്ചാൽ മതി; സ്ഥിര കേന്ദ്ര സർക്കാർ ജോലി നേടാം; 56900 രൂപവരെ ശമ്പളം വാങ്ങാം

Kerala jobs


കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റിലേക്ക് വന്നിട്ടുള്ള മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) അപേക്ഷ ഡിസംബർ 14ന് അവസാനിക്കും. ആകെ 362 ഒഴിവുകളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ് യോഗ്യതയിൽ സ്ഥിര കേന്ദ്ര സർക്കാർ ജോലി നേടാനുള്ള സുവർണാവസരമാണ് നിങ്ങൾക്ക് മുന്നിലുള്ളത്. താൽപര്യമുള്ളവർ ഐബിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം. 

അപേക്ഷ ആരംഭിക്കുന്ന തീയതി നവംബർ 22
അപേക്ഷ അവസാനിക്കുന്ന തീയതി     ഡിസംബർ 14
ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി     ഡിസംബർ 14


തസ്തികയും ഒഴിവുകളും

ഇന്റലിജൻസ് ബ്യൂറോ (ഐബി)യിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറൽ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 362. തിരുവനന്തപുരത്ത് 13 ഒഴിവുകളാണ് വന്നിട്ടുള്ളത്. 

Place    Vacancy
അഗർത്തല 6
അഹമ്മദാബാദ്    4
ഐസ്വാൾ     11
അമൃത് സർ     7
ഭോപ്പാൽ     11
ബെംഗളുരു     4
ഭുവനേശ്വർ    7
ചണ്ഡീഗഡ്    7
ചെന്നൈ     10
ഡെഹ്‌റാഡൂൺ8
ഡൽഹി    108
ഗാങ്‌ടോക്ക്     8
ഗുവാഹത്തി     10
ഹൈദരാബാദ്    6
ഇറ്റാനഗർ     25
ജമ്മു    7
കാലിപോങ്     3
കൊഹിമ     6
കൊൽക്കത്ത    1
ലേ     10
ലക്‌നൗ     12
മീററ്റ്    2
മുംബൈ     22
നാഗ്പൂർ     2
പനാജി    2
പട്‌ന     6
റായ്പൂർ    4
റാഞ്ചി    2
ഷില്ലോങ്   7
ഷിംല    5
സിലിഗുരി     6
ശ്രീനഗർ     14
തിരുവനന്തപുരം    13
വാരാണസി    3
വിജയവാഡ    3


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18,000 രൂപമുതൽ 56900 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 25 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം. 

 

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ വിജയം. 

അപേക്ഷ നൽകുന്ന സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം. 

തെരഞ്ഞെടുപ്പ്

കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്ത് പരീക്ഷ, ഓഫ്‌ലൈൻ എക്‌സാം, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. 

അപേക്ഷ ഫീസ്

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാർക്ക് 650 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 550 രൂപ. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ളവർ ഐബിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയുക. അപേക്ഷ നൽകുന്നതിനായി ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ശേഷം ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകുക. ശേഷം സർട്ടിഫിക്കറ്റ് കോപ്പികൾ സ്‌കാൻ ചെയ്ത് നൽകുക. അപേക്ഷ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക. 

വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക. 

വിജ്ഞാപനം: Click

Post a Comment

© Kerala job. All rights reserved. Developed by Jago Desain