ഏഴാം ക്ലാസുകാർക്ക് ആയ ജോലിക്കായി അപേക്ഷിക്കാം; 50,200 രൂപവരെ ശമ്പളം; കേരള പി.എസ്.സി സ്പെഷ്യൽ റിക്രൂട്ട്മെന്റ്
കേരള പി.എസ്.സി ആയ തസ്തികയിലേക്ക് എൻസിഎ വിജ്ഞാപനം പുറത്തിറക്കി. ജില്ല അടിസ്ഥാനത്തിൽ ഈഴവ, ബില്ല, തിയ്യ വിഭാഗക്കാർക്ക് മാത്രമായി നടത്തുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണിത്. ഏഴാം ക്ലാസ് യോഗ്യതയിൽ സ്ഥിര സർക്കാർ ജോലി നേടാനുള്ള അവസരമാണ് വന്നിട്ടുള്ളത്. യോഗ്യരായവർക്ക് പി.എസ്.സി വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നൽകാം.
തസ്തികയും ഒഴിവുകളും
ആയ പോസ്റ്റിലേക്ക് സ്ഥിര സർക്കാർ നിയമനം. ജില്ല അടിസ്ഥാനത്തിൽ കാസർഗോഡാണ് ഒഴിവ് വന്നിട്ടുള്ളത്.
Name of post AyahDepartment VariousCATEGORY NO608/2025Application Deadline14.01.2026
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 മുതൽ 50,200 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 39നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത
ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം, എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല.
ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ 1860-ലെ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് (1860-ലെ സെൻട്രൽ ആക്ട് XXI) അഥവാ 1955-ലെ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സയന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് (1955-ലെ XII) പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തിൽ നിന്നോ അല്ലെങ്കിൽ ഏതെങ്കിലും ഗ്രാന്റ് ഇൻ എയ്ഡ് സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ 'കുട്ടികളുടെ ആയ' ആയിട്ടുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
