സമയം തീരുന്നു; ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ സെക്യൂരിറ്റി; ഡിസംബർ 31 വരെ അപേക്ഷിക്കാം
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ ജോലി നേടാൻ അവസരം. സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് സ്ഥിര നിയമനമാണ് നടക്കുക. കേരള പി.എസ്.സിക്ക് കീഴിൽ നടക്കുന്ന റിക്രൂട്ട്‌മെന്റാണിത്. നിലവിൽ 4 ഒഴിവുകൾ വന്നിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഡിസംബർ 31ന് മുൻപായി അപേക്ഷ നൽകാം.
തസ്തികയും ഒഴിവുകളും
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ്. ആകെ ഒഴിവുകൾ 04.
തസ്തികസെക്യൂരിറ്റി ഗാർഡ്സ്ഥാപനംട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്കാറ്റഗറി നമ്പർ466 /2025അപേക്ഷ തീയതി31.12.2025 ബുധന്‍
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12,900 രൂപമുതൽ 29,220 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 വയസ്സ് കവിയാൻ പാടില്ല.
യോഗ്യത
പത്താം ക്ലാസ്സ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. കൂടാതെ സൈനിക സേവനത്തിൽ 5 വർഷത്തെ പരിചയവും ഉള്ളവരായിരിക്കണം.
I
ശാരീരിക അളവ്
ഉയരം 165 cm (5'4")
നെഞ്ചളവ് 80 cm ( കുറഞ്ഞത് 5 cm വികാസം വേണം)
പ്രൊബേഷൻ
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിലെ വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള പ്രൊബേഷൻ കാലയളവ് ബാധകമാണ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
.jpg)