For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കസ്റ്റംസ് ഓഫീസിൽ വിവിധ യോഗ്യതയുള്ളവർക്ക് ജോലി അവസരങ്ങൾ

Kerala job news

കസ്റ്റംസ് ഓഫീസിൽ വിവിധ യോഗ്യതയുള്ളവർക്ക് ജോലി അവസരങ്ങൾ 

മറൈന്‍ വിങ്ങിന്റെ വിവിധ തസ്തികകളിലായി 19 ഒഴിവുകളാണുള്ളത്.താല്‍പര്യമുള്ളവര്‍ കസ്റ്റംസ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് തപാല്‍ മുഖേന അപേക്ഷിക്കണം.

തസ്തികൾ:ട്രേഡ്‌സ്മാന്‍, സീമാന്‍, ഗ്രീസര്‍, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍.

സ്ഥാപനം: 

കമ്മീഷണര്‍ ഓഫ് കസ്റ്റംസ്, കൊച്ചി,19 ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 15 ആണ്.

പ്രായപരിധി വിവരങ്ങൾ

▪️ട്രേഡ്‌സ്മാന്‍ 25 വയസ് വരെ.

▪️സീമാന്‍18നും 25നും ഇടയിൽ.

▪️ഗ്രീസര്‍18നും 25നും ഇടയിൽ.

▪️സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ 30 വയസ്.

യോഗ്യത വിവരങ്ങൾ

ട്രേഡ്‌സ്മാൻ: മെക്കാനിക്/ ഡീസല്‍/ ഫിറ്റര്‍/ ടര്‍ണര്‍/ വെല്‍ഡര്‍/ ഇലക്ട്രീഷ്യന്‍/ ഇന്‌സ്ട്രുമെന്റേഷന്‍/ കാര്‍പെന്ററി ട്രേഡുകളില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. 

രണ്ട് വര്‍ഷത്തെ എഞ്ചിനീയറിങ്/ ഓട്ടോമൊബൈല്‍/ ഷിപ്പ് റിപ്പയര്‍ എക്‌സ്പീരിയന്‍സ്.

സീമാന്‍: പത്താം ക്ലാസ് വിജയം. 

സീ വെസലുകളില്‍ മൂന്ന് വര്‍ഷത്തെ പരിചയം.

ഗ്രീസര്‍:പത്താം ക്ലാസ് വിജയം. സീ വെസലുകളില്‍ മൂന്ന് വര്‍ഷത്തെ പരിചയം. ഓക്‌സിലറി മെഷീനറി മെയിന്റനന്‍സ് പരിചയം.

സീനിയര്‍ സ്റ്റോര്‍ കീപ്പര്‍:പത്താം ക്ലാസ് വിജയം. സ്റ്റോര്‍ കീപ്പിങ് മേഖലയില്‍ 8 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പള വിവരങ്ങൾ

ട്രേഡ്‌സ്മാന്‍19,900 മുതല്‍ 63,200.

സീമാന്‍18,000 മുതല്‍ 56,900 . 

ഗ്രീസര്‍18,000 മുതല്‍ 56,900 വരെ. 

സീനിയര്‍ സ്റ്റോര്‍ കീപ്പര്‍29,200 മുതല്‍ 92,300 വരെ.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയ ലിങ്ക് മുഖേന കസ്റ്റംസ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടീസ് ബോര്‍ഡില്‍ നല്‍കിയിട്ടുള്ള റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക.

 വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, ഫോട്ടോ പതിപ്പിച്ച്, സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ ചുവടെ നല്‍കിയ വിലാസത്തില്‍ അയക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക്

OFFICE OF THE COMMISSIONER OF CUSTOMS (PREVENTIVE), 5TH FLOOR, CATHOLIC CENTRE, BROADWAY, COCHIN- 682031.

Post a Comment

© Kerala job. All rights reserved. Developed by Jago Desain