For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

നാളെയാണ് ലാസ്റ്റ് ഡേറ്റ്; കെഎസ്എഫ്ഇയിൽ പ്യൂൺ-വാച്ച്മാൻ; കേരള പി.എസ്.സി സ്പെഷ്യൽ റിക്രൂട്ട്മെന്റ്

Kerala job


നാളെയാണ് ലാസ്റ്റ് ഡേറ്റ്; കെഎസ്എഫ്ഇയിൽ പ്യൂൺ-വാച്ച്മാൻ; കേരള പി.എസ്.സി സ്പെഷ്യൽ റിക്രൂട്ട്മെന്റ്


കെഎസ്എഫ്ഇയിൽ പ്യൂൺ-വാച്ച്മാൻ തസ്തികയിലേക്ക് കേരള പി.എസ്.സി വിളിച്ച സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നാളെ അവസാനിക്കും. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിലെ പാർട്ട് ടൈം ജോലിക്കാരിൽ നിന്നുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. എൻസിഎ (ഈഴവ/ തീയ്യ/ ബില്ലവ/ എസ്.ടി, ലാത്തിൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ (എൽസി/എ.ഐ), ഒബിസി, മുസ്ലിം, ധീവര, വിശ്വകർമ്മ) വിഭാഗക്കാർക്കാണ് റിക്രൂട്ട്‌മെന്റ്. 


തസ്തിക

പ്യൂൺ-വാച്ച്മാൻ

അപേക്ഷിക്കേണ്ട അവസാന തീയതി

നവംബർ 19 

കാറ്റഗറി നമ്പര്‍ :

396/2025 - 402/2025വെബ്‌സൈറ്റ്‌ https://thulasi.psc.kerala.gov.in/thulasi/       


Category No.Community Vacancies396/2025 Ezhava/Thiyya/Billava 2397/2025 Scheduled Tribe2398/2025 Latin Catholics/Anglo Indian 1399/2025 OBC1400/2025 Muslim 1401/2025Dheevara 1402/2025 Viswakarma1


തസ്തികയും ഒഴിവുകളും

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്- പ്യൂൺ-വാച്ച്മാൻ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 09. 

(കെ.എസ്.എഫ്.ഇ–യിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) - എൻ.സി.എ. (ഈഴവ/തീയ്യ/ബില്ലവ, പട്ടിക വർഗ്ഗം (എസ് ടി), ലാറ്റിൻ കത്തോലിക്ക്/ആംഗ്ലോ ഇന്ത്യൻ (എൽ.സി/ എ.ഐ), ഒ.ബി.സി, മുസ്ലിം, ധീവര,വിശ്വകർമ)


പ്രായപരിധി

18 മുതൽ 50 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1975 നും 01.01.2007 നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). 


യോഗ്യത

ആറാം ക്ലാസ് (പുതിയത്) പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം. അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ മേൽ പറഞ്ഞ സ്ഥാപനത്തിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം  24,500 മുതൽ 42,900 രൂപവരെ ശമ്പളം ലഭിക്കും. 


അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.


അപേക്ഷ:

 https://thulasi.psc.kerala.gov.in/thulasi/         



Post a Comment

© Kerala job. All rights reserved. Developed by Jago Desain