കേരള സര്‍ക്കാരിന്റെ യുഎഇ റിക്രൂട്ട്‌മെന്റ്; താമസം, ടിക്കറ്റ്, ഇന്‍ഷുറന്‍സ് ഫ്രീ; ഇന്റര്‍വ്യൂ കൊച്ചിയില്‍
യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികയില്‍ ജോലിക്കാരെ ആവശ്യമുണ്ട്. കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒഡാപെകിന് കീഴിലാണ് നിയമനം നടക്കുന്നത്. നിലവില്‍ 30 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ഒഡാപെകിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇന്റര്‍വ്യൂ വിവരങ്ങള്‍ മനസിലാക്കുക.
ഇന്റര്‍വ്യൂ തീയതി: നവംബര്‍ 23
തസ്തികയും ഒഴിവുകളും
യുഎഇ കമ്പനിയിലേക്ക് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 30.
പ്രായപരിധി
21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് ബിടെക് ബിരുദം അല്ലെങ്കില്‍ EEE.
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ചെയ്ത് 1 മുതല്‍ 3 വര്‍ഷം വരെ എക്‌സ്പീരിയന്‍സ് വേണം.
ശമ്പളം
പ്രതിമാസം 2000 യുഎഇ ദിര്‍ഹം മുതല്‍ 2500 ദിര്‍ഹം വരെ ശമ്പളം ലഭിക്കും.
മറ്റ് ആനുകൂല്യങ്ങള്‍: ശമ്പളത്തിന് പുറമെ, സൗജന്യ താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിമാന ടിക്കറ്റ് എന്നിവയും കമ്പനി നല്‍കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാര്‍ഥികള്‍ ചുവടെ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 23 ന് എറണാകുളത്ത് വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക.
തീയതി നവംബര്‍ 23സമയംരാവിലെ 09 മണിമുതല്‍ 12 മണിവരെസ്ഥലംഒഡാപെക് എക്‌സാം സെന്റര്‍, 4 ഫ്‌ളോര്‍, ടവര്‍ 1, ഇന്‍കല്‍ ബിസിനസ് പാര്‍ക്ക്, അങ്കമാലി സൗത്ത്, എറണാകുളും, കേരള, പിന്‍- 683573ആവശ്യമായ രേഖകള്‍ഫോട്ടോ പതിപ്പിച്ച സിവി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (2 എണ്ണം), പാസ്‌പോര്‍ട്ട് ഒറിജിനല്‍, വിദ്യാഭ്യാസ- എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്
വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
