സിബിഎസ്ഇ-കെവിഎസിൽ 9126 ഒഴിവുകൾ; അധ്യാപക, അനധ്യാപക റിക്രൂട്ട്മെന്റ്; അപേക്ഷ ഡിസംബർ 4 വരെ
സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി (സിബിഎസ്ഇ), കേന്ദ്രീയ വിദ്യാലയ സംഗതൻ (KVS) എന്നിവിടങ്ങളിലായി നിരവധി അധ്യാപക, അനധ്യാപക റിക്രൂട്ട്‌മെന്റുകൾ വന്നിട്ടുണ്ട്. ആകെ 9126 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താൽപര്യമുള്ളവർ ഡിസംബർ 4ന് മുൻപായി അപേക്ഷ നൽകണം.
ഒഴിവുകൾ
പിആർടികൾ, ടിജിടികൾ, പിജിടികൾ, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, ലൈബ്രേറിയൻമാർ എന്നീ തസ്തികകളിലായി 7,444 ഒഴിവുകളാണുള്ളത്. ബാക്കിയുള്ള 1,712 തസ്തികകൾ ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്മാർ, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്മാർ, എഎസ്ഒകൾ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ഫിനാൻസ് ഓഫീസർമാർ, എഞ്ചിനീയർമാർ, ട്രാൻസ്ലേറ്റർമാർ, സ്റ്റെനോഗ്രാഫർമാർ എന്നിവ ഉൾപ്പെടുന്നു.
അധ്യാപക ഒഴിവുകൾ
പിജിടി : ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, ജിയോഗ്രഫി എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിലായി ആകെ പിജി അധ്യാപകർ 1,934. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സീനിയർ സെക്കൻഡറി ക്ലാസുകൾ പഠിപ്പിക്കാം.
ടിജിടി : ആറ് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്‌സ്, സയൻസ്, സോഷ്യൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം ലഭിച്ച ബിരുദാനന്തര അധ്യാപകരുടെ 3,619 ഒഴിവുകൾ കെവിഎസ് വിജ്ഞാപനം.
പിആർടി: ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിലേക്ക് ജനറൽ അധ്യാപകരും പ്രൈമറി ടീച്ചറും (സംഗീതം) ഉൾപ്പെടെ പ്രൈമറി അധ്യാപകർക്ക് 1,966 ഒഴിവുകൾ.
അനധ്യാപക ഒഴിവുകൾ
വിവിധ അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോർട്ട് തസ്തികകളിലേക്ക് 1,712 തസ്തികകൾ കെവിഎസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), ജൂനിയർ ട്രാൻസ്ലേറ്റർ, സ്റ്റെനോഗ്രാഫർ ഗ്രേഡ് I, II. ആവശ്യമായ യോഗ്യതകളും പരിചയവുമുള്ള യോഗ്യരായ അപേക്ഷകർക്ക് ഓൺലൈനായി അപേക്ഷിക്കാം.
പ്രായപരിധി
പ്രിൻസിപ്പൽ = 35നും 50നും ഇടയിൽ.
വൈസ് പ്രിൻസിപ്പൽ = 35നും 45നും ഇടയിൽ.
പിജിടി = 40 വയസ് വരെ.
ടിജിടി = 35 വയസ് വരെ.
പിആർടി = 30 വയസ് വരെ.
ലൈബ്രേറിയൻ = 35 വയസ് വരെ.
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ/ ഫിനാൻസ് ഓഫീസർ/ എഇ (സിവിൽ) = 35 വയസ് വരെ.
ജെഎസ്എ = 27 വയസ് വരെ.
എസ്എസ്എ = 30 വയസ് വരെ.
യോഗ്യത
ലഭ്യമായ തസ്തികകളിലേക്കുള്ള വിശദമായ യോഗ്യത വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ ctet.nic.in അല്ലെങ്കിൽ kvsangathan.nic.in വെബ്സെെറ്റുകൾ സന്ദർശിക്കുക. ഹോം പേജിൽ നിന്ന് 'കെവിഎസ് അപേക്ഷാ ഫോം 2025' ലിങ്കിൽ ക്ലിക്ക് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാക്കി ആവശ്യമാ വിവരങ്ങൾ സ്കാൻ ചെയ്ത് നൽകി, അപേക്ഷ പൂർത്തിയാക്കുക. അവസാന തീയതി ഡിസംബർ 4.
