കേരള വനം വന്യജീവി വകുപ്പിന് കീഴിൽ സ്ഥിര ജോലി നേടാൻ അവസരം. എസ്.ഐ.യു.സി നാടാർ കാറ്റഗറിക്കാർക്കായി നടത്തുന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റാണിത്. ആകെ ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർക്ക് കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകാം.
കാറ്റഗറി നമ്പർ437/2025ഒഴിവുകൾ 01അവസാന തീയതിDecember 03വെബ്‌സൈറ്റ്
https://thulasi.psc.kerala.gov.in
തസ്തികയും ഒഴിവുകളും
വനം വന്യജീവി വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ/സർവ്വേ ലാസ്കേ ഴ്സ്/ റ്റി.ബി വാച്ചേഴ്സ്/ ബംഗ്ലാവ് വാച്ചേഴ്സ് /ഡിപ്പോ ആന്റ് വാച്ച് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചേഴ്സ് / മേസ്ട്രീസ്/ ടിമ്പർ സൂപ്പർവൈസേഴ്സ്/തോപ്പ് വാർഡൻ/ താന വാച്ചർ/ ഡിസ്പെൻസറി അറ്റന്റന്റ് ഒഴിവ്. എറണാകുളം ജില്ലയിൽ ഒഴിവ് വന്നിട്ടുള്ള ഒരു പോസ്റ്റിലേക്കാണ് നിയമനം നടക്കുന്നത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 നും 50,200 നും ഇടയിൽ ശമ്പളം ലഭിക്കും.
പ്രായപരിധി
18നും 39 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01. 1986 നും 01.01.2007- നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത
ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം. ഡിഗ്രി വിജയിക്കാൻ പാടില്ല.
ശാരീരിക യോഗ്യതകൾ: ഉയരം : കുറഞ്ഞത് 163 സെ.മീ. നെഞ്ചളവ് : കുറഞ്ഞത് 79 സെ.മീ ഉം പൂർണ്ണ വികാസത്തിൽ കുറഞ്ഞത് 5 സെ.മീ വികാസവും. ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർത്ഥികളും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹരല്ല.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ:
https://thulasi.psc.kerala.gov.in/thulasi/
