കേരള സർക്കാർ കെഎഫ്‌സിയില്‍ ജോലിയവസരം; 50,000 രൂപവരെ ശമ്പളം വാങ്ങാം; അപേക്ഷ നവംബർ 20
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജോലി നേടാൻ അവസരം. ടെക്‌നിക്കൽ അഡ്വെെസർ, ജാവ ഡെവലപ്പർ, സിഎസ് എക്‌സിക്യൂട്ടീവ്/അസിസ്റ്റന്റ് കംപ്ലയൻസ് ഓഫീസർ, ഓഫീസ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ കെ.എഫ്.സിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം. അവസാന തീയതി നവംബർ 20
തസ്തികയും ഒഴിവുകളും
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ടെക്‌നിക്കൽ അഡൈ്വസർ, ജാവ ഡെവലപ്പർ, സിഎസ് എക്‌സിക്യൂട്ടീവ്/അസിസ്റ്റന്റ് കംപ്ലയൻസ് ഓഫീസർ, ഓഫീസ് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. തിരുവനന്തപുരത്തും, കേരളത്തിലെ മറ്റ് ജില്ലകളിലുമായി നിയമനം നടക്കും.
പ്രായപരിധി
ടെക്നിക്കൽ അഡ്വൈസർ 40 വയസില്‍ താഴെജാവ ഡെവലപ്പർ 35 വയസില്‍ താഴെസിഎസ് എക്സിക്യൂട്ടീവ്30 വയസില്‍ താഴെഓഫീസ് എക്സിക്യൂട്ടീവ് 35 വയസില്‍ താഴെ
യോഗ്യത
ടെക്നിക്കൽ അഡ്വൈസർ
അംഗീകൃത സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസോടെ സിവിൽ/മെക്കാനിക്കൽ ബി.ഇ./ബി.ടെക് ബിരുദം.
സാങ്കേതിക മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം (അധ്യാപന പരിചയം ഒഴിവാക്കി) നിർബന്ധമാണ്. ബാങ്ക്/എൻബിഎഫ്‌സി/എഫ്‌ഐ എന്നിവയിൽ പ്രവർത്തിച്ചവർക്ക് മുൻഗണനയുണ്ട്.
ജാവ ഡെവലപ്പർ
ബി ഇ /ബി ടെക്/എം സി എ ബിരുദവും ജാവ/ജെ2ഇഇ ഘടനകളിലും റെസ്റ്റ്ഫുൾ എ പി ഐകളിലും കുറഞ്ഞത് രണ്ട് വർഷത്തെ പരിചയും.
കോർ ജാവ, സ്പ്രിംഗ്, ഹൈബർണേറ്റ്, എൽ, ജെ എസ് പി, സർവ്ലെറ്റ്സ്, എച്ച്ടിഎംഎൽ, സി.എസ്.എസ്, ജാവാസ്ക്രിപ്റ്റ്, ജെക്വറി, റെസ്റ്റ്ഫുൾ എ.പി.ഐകൾ, ഓറക്കിൾ, മൈഎസ്‌ക്യുഎൽ, എക്സ്എംഎൽ, ജെസൺ, ഗിറ്റ്, മേവൻ, ജാസ്പർ റിപ്പോർട്ടുകൾ, ആജൈൽ/സ്ക്രം തുടങ്ങിയവയിൽ പ്രാവീണ്യം ആവശ്യമാണ്.
സിഎസ് എക്സിക്യൂട്ടീവ്
സിഎസ് ഇൻ്റർമീഡിയറ്റ് പരീക്ഷ പാസായിരിക്കുകയും ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കുകയും വേണം.
ഓഫീസ് എക്സിക്യൂട്ടീവ്
ടൈപ്പിംഗ് പ്രാവീണ്യത്തോടുകൂടിയ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
കെജിടിഇ ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷും കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് ഹയറും പാസായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിൽ ശമ്പളം ലഭിക്കും.
ടെക്നിക്കൽ അഡ്വൈസർ 40,000ജാവ ഡെവലപ്പർ 50,000സിഎസ് എക്സിക്യൂട്ടീവ്30,000ഓഫീസ് എക്സിക്യൂട്ടീവ് 20,000
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജിൽ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ച് മനസിലാക്കുക. ശേഷം യോഗ്യതയ്ക്കനുസരിച്ച് അപ്ലൈ നൗ ബട്ടൺ ഉപയോഗിച്ച് അപേക്ഷിക്കാം.
അപേക്ഷ: https://kfc.org/menu/career/29
