കേരള സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ സ്ഥിര ജോലി; 38,840 രൂപ വരെ ശമ്പളം; അപേക്ഷ നവംബര്‍ 30 വരെ
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വന്നിട്ടുള്ളത്. ആകെ ഒരു ഒഴിവാണുള്ളത്. കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അപേക്ഷിക്കാം.
അവസാന തീയതി: നവംബര്‍ 30
തസ്തികയും ഒഴിവുകളും
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യട്ടിക്കല്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി. ആകെ ഒഴിവുകള്‍ 01.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 24,040 രൂപയ്ക്കും 38,840 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.
കാറ്റഗറി നമ്പര്‍: 152/2025
പ്രായപരിധി
42 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ്.
ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്.
ICMA ഇന്റര്‍മീഡിയേറ്റ്/ ഫൈനല്‍ ലെവല്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷ ഫീസ്
1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപ അടച്ചാല്‍ മതി.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്- കമ്പനി സെക്രട്ടറി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വിശദമായി വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കുന്നതിനായി ചുവടെ നല്‍കിയ ലിങ്ക് കാണുക. അവസാന തീയതി നവംബര്‍ 11.
അപേക്ഷ: https://kpesrb.kerala.gov.in/?p=2143
Kerala State Drugs & Pharmaceuticals Ltd has announced one vacancy for the post of Company Secretary. Eligible candidates seeking a permanent government-sector job can apply as per the required qualifications.
.jpg)