For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പത്താം ക്ലാസുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി നേടാം; ഐബിയില്‍ 362 ക്ലര്‍ക്ക് ഒഴിവുകള്‍; മലയാളികള്‍ക്കും അവസരം

Jobs

പത്താം ക്ലാസുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി നേടാം; ഐബിയില്‍ 362 ക്ലര്‍ക്ക് ഒഴിവുകള്‍; മലയാളികള്‍ക്കും അവസരം 

കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എംടിഎസ്) തസ്തികയിലേക്ക് 362 ഒഴിവുകളാണ് വന്നിട്ടുള്ളത്. പത്താം ക്ലാസ് യോഗ്യതയില്‍ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണാവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. താല്‍പര്യമുള്ളവര്‍ ഐബിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

അപേക്ഷ ആരംഭിക്കുന്ന തീയതി 

നവംബര്‍ 22അപേക്ഷ അവസാനിക്കുന്ന തീയതി ഡിസംബര്‍ 14ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 14

തസ്തികയും ഒഴിവുകളും

ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (ജനറല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 362. തിരുവനന്തപുരത്ത് 13 ഒഴിവുകളാണ് വന്നിട്ടുള്ളത്. 

PlaceVacancy

അഗര്‍ത്തല 

6അഹമ്മദാബാദ് 4ഐസ്വാള്‍ 11അമൃത് സര്‍ 7ബെംഗളുരു 4ഭോപ്പാല്‍ 11ഭുവനേശ്വര്‍7ചണ്ഡീഗഡ് 7ചെന്നൈ 10ഡെഹ്‌റാഡൂണ്‍ 8ഡല്‍ഹി 108ഗാങ്‌ടോക്ക് 8ഗുവാഹത്തി 10ഹൈദരാബാദ്6ഇറ്റാനഗര്‍ 25ജമ്മു7കാലിപോങ് 3കൊഹിമ 6കൊല്‍ക്കത്ത 1ലേ 10ലക്‌നൗ 12മീററ്റ് 2മുംബൈ 22നാഗ്പൂര്‍ 2പനാജി2പട്‌ന6റായ്പൂര്‍4റാഞ്ചി2ഷില്ലോങ്7ഷിംല5സിലിഗുരി 6ശ്രീനഗര്‍ 14തിരുവനന്തപുരം 13വാരാണസി 3വിജയവാഡ3

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപമുതല്‍ 56900 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസ് മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. 

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ വിജയം. 

അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ സ്ഥിര താമസക്കാരനായിരിക്കണം. 

തെരഞ്ഞെടുപ്പ്

കമ്പ്യൂട്ടര്‍ അധിഷ്ഠിത എഴുത്ത് പരീക്ഷ, ഓഫ്‌ലൈന്‍ എക്‌സാം, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. 

അപേക്ഷ ഫീസ്

ജനറല്‍, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാര്‍ക്ക് 650 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 550 രൂപ. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ഐബിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക. അപേക്ഷ നല്‍കുന്നതിനായി ആദ്യം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ശേഷം ലോഗിന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ശേഷം സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ സ്‌കാന്‍ ചെയ്ത് നല്‍കുക. അപേക്ഷ ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക. 

വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

വിജ്ഞാപനം: Click

the ministry of defense has announced 362 vacancies for multi-tasking staff (mts) in the intelligence department. this is a great opportunity for 10th pass candidates to get a central government job. apply online through the official ib website.

Post a Comment

© Kerala job. All rights reserved. Developed by Jago Desain