കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഓപ്പറേറ്റര്‍; 27 ഒഴിവുകള്‍; അപേക്ഷ 21 വരെ
ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് അപേക്ഷ വിളിച്ചു. 27 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അവസാന തീയതി: നവംബര്‍ 21
തസ്തികയും ഒഴിവുകളും
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഓപ്പറേറ്റര്‍ (Forklift/ Aerial Work Platform) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 27.
പ്രായപരിധി
45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
ശമ്പളം
പ്രതിമാസം 27000 രൂപയാണ് ശമ്പളം.
യോഗ്യത
ഏഴാം ക്ലാസ് പാസായിരിക്കണം. ഹെവി വെഹിക്കിള്‍ ഫോര്‍ക് ലിഫ്റ്റ് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകണം.
സമാന മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ ബന്ധപ്പെട്ട ജോലിപരിചയം ഉണ്ടായിരിക്കണം.
അതുപോലെ ഓപ്പറേറ്റര്‍ (Diesel Cranes) തസ്തികയ്ക്ക് ഏഴാം ക്ലാസ് പാസായിരിക്കുകയും ഹെവി വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സും ഒരു വര്‍ഷത്തെ ജോലി പരിചയവുമുണ്ടാകണം.
അപേക്ഷ ഫീസ്
200 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിജ്ഞാപനം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ നല്‍കണം.
വെബ്‌സൈറ്റ്: www.cochinshipyard.in
