ജില്ല കോടതികളിൽ ജോലി നേടാം; 255 ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ച് ഹെെക്കോടതി
ജില്ലാ ജുഡിഷ്യറികളിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ ഡിജിറ്റൈസേഷൻ ഓഫിസർമാരെ നിയമിക്കുന്നതിനു കേരള ഹൈക്കോടതി 255 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ജില്ലാകോടതി, താൽക്കാലിക കോടതികളിൽനിന്ന് വിരമിച്ചവർക്ക് ദിവസവേതന നിയമനമാണ്. നവംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.hckrecruitment.keralacourts.in .
ഒഴിവുകൾ: തിരുവനന്തപുരം - 30 ഒഴിവ്, കൊല്ലം-25, പത്തനംതിട്ട- 10, ആലപ്പുഴ - 20, കോട്ടയം- 15, തൊടുപുഴ - 10, എറണാകുളം- 40, തൃശൂർ - 20, പാല ക്കാട്- 15, മഞ്ചേരി - 10, കോഴിക്കോട് - 25, കൽപറ്റ-10, തലശ്ശേരി- 15, കാസർകോട് - 10.
യോഗ്യത: പത്താം ക്ലാസ്, മലയാളത്തിലും ഇംഗ്ലിഷിലും വായിക്കാനും എഴുതാനും അറിയണം. ഹൈക്കോടതി/ ജില്ലാ കോടതികളിൽ (താൽകാലിക കോടതികൾ ഉൾപ്പെടെ) കുറഞ്ഞത് 5 വർഷ ജുഡിഷ്യൽ, ക്ലറിക്കൽ ജോലി പരിചയം, കംപ്യൂട്ടർ അറിവ്. കോടതി രേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളിൽ പരിചയം അഭിലഷണീയ യോഗ്യത.
പ്രായം: 65 കവിയരുത്. ശമ്പളം: പ്രതിദിനം 1160 രൂപ (മാസം പരമാവധി 31,320). ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി അപേക്ഷിക്കണം.
മെഡിക്കൽ അനുബന്ധ പ്രവേശനം
മെഡിക്കൽ/ മെഡിക്കൽ അനുബന്ധ പ്രവേശനം: സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഇന്ന് ഈ വർഷത്തെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഫീസ് അടച്ചതിനുശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/ കോളജിൽ ഇന്ന് വൈകിട്ട് 4 നുള്ളിൽ രേഖകളുമായി ഹാജരായി പ്രവേശനം നേടണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300. പി.ജി.
ആയുർവേദം: അലോട്ട്മെന്റ് 17ന് ഈ വർശത്തെ പി.ജി. ആയുർവേദ ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് അപേക്ഷിക്കാം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 17 നു വൈകിട്ട് 3 നുള്ളിൽ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in ൽ അപേക്ഷ സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 -2332120.
