For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഇന്ത്യൻ റെയിൽവേ ജെഇ റിക്രൂട്ട്മെന്റ് നീട്ടി; 2500+ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Jobs

ഇന്ത്യൻ റെയിൽവേ ജെഇ റിക്രൂട്ട്മെന്റ് നീട്ടി; 2500+ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ റെയിൽവേ എഞ്ചനീയറിങ് റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ഡിസംബർ 10 രാത്രി 11.59 വരെയാണ് സമയം പുതുക്കി നൽകിയത്. ജൂനിയർ എഞ്ചിനീയർ, ഡിപ്പോ മെറ്റീരിയൽ സുപ്രീണ്ടന്റ്, കെമിക്കൽ സൂപ്പർവൈസർ തുടങ്ങിയ ഒഴിവുകളിലേക്കുള്ള നിയമനത്തിനാണ് ആർആർബി ജെഇ റിക്രൂട്ട്മെന്റ് നടത്തുന്നത്. ആകെ 2570 ഒഴിവുകളാണുള്ളത്. 

അപേക്ഷ അവസാനിക്കുന്ന തീയതി ഡിസംബർ 10ഫീസടയ്ക്കേണ്ട തീയതിഡിസംബർ 12

തസ്തികയും ഒഴിവുകളും

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) ജെഇ റിക്രൂട്ട്‌മെന്റ്. ജൂനിയർ എഞ്ചിനീയർ, ഡിപ്പോ മെറ്റീരിയൽ സുപ്രീണ്ടന്റ്, കെമിക്കൽ സൂപ്പർവൈസർ, മെറ്റലർജിക്കൽ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 2570.

പോസ്റ്റ് ഒഴിവ്‌ജൂനിയർ എഞ്ചിനീയർ 2312ഡിപ്പോ മെറ്റീരിയൽ സുപ്രീണ്ടന്റ്  195കെമിക്കൽ സൂപ്പർവൈസർ & മെറ്റലർജിക്കൽ അസിസ്റ്റന്റ് 63

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറാം ശമ്പള കമ്മീഷൻ പ്രകാരം 35,400 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. പുറമെ റെയിൽവേക്ക് കീഴിൽ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ശമ്പള വർധനവും ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 33 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

എസ്.സി, എസ്.ടി അഞ്ച് വർഷവും, ഒബിസി മൂന്ന് വർഷവും, മറ്റ് അനുവദിനീയമായ വയസിളവുകൾ ബാധകം. 

യോഗ്യത

ജൂനിയർ എഞ്ചിനീയർ

ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എഞ്ചിനീയറിങ്, എസ്&ടി യിൽ ഡിഗ്രിയോ ഡിപ്ലോമയോ, അല്ലെങ്കിൽ തത്തുല്യ യോഗ്യത. 

ഡിപ്പോ മെറ്റീരിയൽ സുപ്രീണ്ടന്റ്

ഏതെങ്കിലും സ്ട്രീമിൽ എഞ്ചിനീയറിങ് ബിരുദം. 

കെമിക്കൽ സൂപ്പർവൈസർ & മെറ്റലർജിക്കൽ അസിസ്റ്റന്റ് 

ഫിസിക്‌സ്, കെമിസ്ട്രി ഒരു വിഷയമായുള്ള ബാച്ചിലർ ഡിഗ്രി. (55 ശതമാനം മാർക്കോടെ). 

തെരഞ്ഞെടുപ്പ്

ഒന്ന്, രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് നടക്കും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും, മെഡിക്കൽ ടെസ്റ്റും നടത്തിയാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. 

അപേക്ഷ ഫീസ്

ജനറൽ കാറ്റഗറിക്കാർക്ക് 500 രൂപയും, എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ്, വനിതകൾ, മറ്റ് സംവരണ വിഭാഗക്കാർക്ക് 250 രൂപയും അപേക്ഷ ഫീസുണ്ട്. 

അപേക്ഷിക്കേണ്ട വിധം

വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്‌പെക്ടസും ആർആർബി ഉടൻ പ്രസിദ്ധീകരിക്കും. അതിൻ പ്രകാരം അപേക്ഷ പൂർത്തിയാക്കാം. അപേക്ഷ നടപടികൾ ഈ മാസം 31നാണ് ആരംഭിക്കുക. വിശദമായ നോട്ടിഫിക്കേഷൻ ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കാം. 

ഓരോ ആർ.ആർബി സോണിലെയും വെബ്‌സൈറ്റ് ചുവടെ നൽകുന്നു. 

RegionsOfficial WebsitesAhmedabad -https://www.rrbahmedabad.gov.in/ Chennai - https://www.rrbchennai.gov.in/ Muzaffarpur -https://www.rrbmuzaffarpur.gov.in/ Ajmer -https://www.rrbajmer.gov.in/ Gorakhpur -https://www.rrbgkp.gov.in/ Patna -https://www.rrbpatna.gov.in/ Bengaluru -https://www.rrbbnc.gov.in/ Guwahati -https://www.rrbguwahati.gov.in/ Prayagraj -https://rrbald.gov.in/ Bhopal -https://rrbbhopal.gov.in/ Jammu-Srinagar -https://www.rrbjammu.nic.in/ Ranchi -https://www.rrbranchi.gov.in/ Bhubaneswar -https://www.rrbbbs.gov.in/ Kolkata  -https://www.rrbkolkata.gov.in/ Secunderabad -https://rrbsecunderabad.gov.in/ Bilaspur  -https://rrbbilaspur.gov.in/ Malda -https://www.rrbmalda.gov.in/ Siliguri -https://www.rrbsiliguri.gov.in/ Chandigarh -https://www.rrbcdg.gov.in/ Mumbai -https://rrbmumbai.gov.in/ Thiruvananthapuram --https://rrbthiruvananthapuram.gov.in/ 

വിജ്ഞാപനം: Click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain