കൃഷി ഗവേഷണ കൗണ്‍സിലിന് കീഴില്‍ കൊച്ചിയില്‍ ജോലി; പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത; ഇന്റര്‍വ്യൂ 21ന്
ഭാരതീയ കൃഷി ഗവേഷണ കൗണ്‍സിലിന് കീഴില്‍ ജോലി നേടാന്‍ അവസരം. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT) യിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് ജോലിക്കാരെ നിയമിക്കുന്നത്. ഫിഷ് പ്രോസസിങ് ഡിവിഷനിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ നവംബര്‍ 21ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.
തസ്തികയും ഒഴിവുകളും
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെ ഫിഷ് പ്രോസസിങ് ഡിവിഷനില്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് റിക്രൂട്ട്‌മെന്റ്. 3 വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി.
പ്രായപരിധി
21നും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
വാല്യൂ ആഡഡ് ഫിഷ് പ്രോഡക്ട്‌സ് തയ്യാറാക്കുന്നതില്‍ കുറഞ്ഞത് 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
ശമ്പളം
പ്രതിമാസം 12,000 രൂപ നിരക്കിലാണ് വേതനം അനുവദിച്ചിട്ടുള്ളത്.
ഇന്റര്‍വ്യൂ
വര്‍ക്കര്‍മാരെ നിയമിക്കുന്നത് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 21ന് രാവിലെ 10.30 മുതല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. രജിസ്‌ട്രേഷന്‍ 9 മണിമുതല്‍ ആരംഭിക്കും. പത്തിന് ശേഷം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.
തീയതി: നവംബര്‍ 21, 2025
സമയം: 10.30 am
സ്ഥലം: ഐസിഎആര്‍-സി.ഐ.എഫ്.ടി ജംഗ്ഷന്‍, മത്സ്യപുരി പിഒ, കൊച്ചി- 682 029.
അഭിമുഖ സമയത്ത് വിശദമായ ബയോ-ഡാറ്റ (നോട്ടീസില്‍ നല്‍കിയ ഫോര്‍മാറ്റില്‍) റീസന്റ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ചത് എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അറ്റസ്റ്റഡ് കോപ്പികള്‍ (പ്രായം, വിദ്യാഭ്യാസം, പരിചയം, SC/ST/OBC സര്‍ട്ടിഫിക്കറ്റ് മുതലായവ) ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ - ഇന്റര്‍വ്യൂവിന് മുമ്പ് വെരിഫിക്കേഷന് ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും, സംശയങ്ങള്‍ക്കും www.cift.res.in സന്ദര്‍ശിക്കുക.
