കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ജോലി നേടാന്‍ അവസരം. കുസാറ്റ് പുതുതായി സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 19 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തപാല്‍ മുഖേന അപേക്ഷ നല്‍കണം.
അവസാന തീയതി: നവംബര്‍ 30
തസ്തികയും ഒഴിവുകളും
കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി- കുസാറ്റ് സെക്യൂരിറ്റി ഗാര്‍ഡ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 19.
പ്രായപരിധി
56 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 22,240 രൂപ ശമ്പളമായി ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
സൈനിക / സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ് / ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് / സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് / ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് / ശാസ്ത്ര സീമ ബാല്‍ എന്നിവയില്‍ അഞ്ച് വര്‍ഷത്തെ സര്‍വീസ് ഉള്ളവരായിരിക്കണം.
കായികമായി ഫിറ്റായിരിക്കണം.
തെരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും നടക്കും.
അപേക്ഷ ഫീസ്
ജനറല്‍ വിഭാഗക്കാര്‍ക്ക് 900 രൂപയും, എസ്.സി, എസ്.ടിക്കാര്‍ക്ക് 185 രൂപയുമാണ് അപേക്ഷ ഫീസ്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് എന്നിവ മുഖേന ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാര്‍ഥികള്‍ കുസാറ്റിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് തന്നിരിക്കുന്ന മാതൃകയില്‍ അപേക്ഷിക്കണം. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്. അ
അപ്ലോഡ് ചെയ്ത അപേക്ഷ ഫോമിന്റെ ഒപ്പിട്ട ഹാര്‍ഡ് കോപ്പി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, സമുദായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം 07.12.2025-നോ അതിന് മുമ്പോ 'രജിസ്ട്രാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കൊച്ചി - 22' എന്ന വിലാസത്തില്‍ അയക്കുകയും വേണം.
കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്കുള്ള അപേക്ഷ എന്ന് ലെറ്ററിന് മുകളില്‍ രേഖപ്പെടുത്തണം.
Website: https://recruit.cusat.ac.in/
