For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ പോസ്റ്റിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.

കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ പോസ്റ്റിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.


കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ പോസ്റ്റിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. 

കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. കേരള പിഎസ് സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. താൽപര്യമുള്ളവക്ക് ഒക്ടോബർ 03ന് മുൻപായി ഓൺലൈൻ വഴി അപേക്ഷ നൽകാവുന്നത് ആണ്.

തസ്തിക & ഒഴിവ്

കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ റിക്രൂട്ട്‌മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകൾ ആണ്. 

കാറ്റഗറി നമ്പർ : 279/2025

ശമ്പള വിവരങ്ങൾ

കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ ആയി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,800 രൂപമുതൽ 59,300 വരെ ശമ്പളമായി ലഭിക്കുന്നു.

പ്രായപരിധി വിവരങ്ങൾ

18 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ ജോലിയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1989നും 01.01.2007നും ഇടയിൽ ജനിച്ചവരായിരിക്കണം. 

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത വിവരങ്ങൾ

പത്താം ക്ലാസ് വിജയം നിർബന്ധം

പ്ലംബർ ട്രേഡിലുള്ള ഒരു വർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയതിന് ശേഷം നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

🔻

പ്രൊബേഷൻ: കേരള വാട്ടർ അതോറിറ്റിയിലെ വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള പ്രൊബേഷൻ കാലയളവ്

ബാധകമാണ്.

അപേക്ഷ വിവരങ്ങൾ

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. 

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. 

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification -ലെ Apply  -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. 

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

കേരള വാട്ടർ അതോറിറ്റി മീറ്റർ റീഡർ റിക്രൂട്ട്മെന്റ് വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക.

നോട്ടിഫിക്കേഷൻ 

2) അഷ്ടമുടി കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും, ഫിഷറി ഗാര്‍ഡിനെയും നിയമിക്കുന്നു. 

യോഗ്യത: പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ - അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ് ബിരുദം അല്ലെങ്കില്‍ ഫിഷറീസ്/ അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. പ്രവര്‍ത്തി പരിചയവും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് മുന്‍ഗണന.  

ഫിഷറി ഗാര്‍ഡ്: യോഗ്യത- ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ഉള്‍പ്പെട്ടതും ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ എച്ച്.എസ്.ഇ, മോട്ടോറൈസ്ഡ് ഫിഷിംഗ് ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പ്രാവീണ്യവും, രണ്ട് മിനിറ്റിനുള്ളില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ കഴിവുണ്ടായിരിക്കണം. 

പ്രായപരിധി 18-45 വയസ്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  

ബയോഡേറ്റ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒക്ടോബര്‍ 10ന് വൈകിട്ട് നാലിനകം ലഭ്യമാക്കണം. 

Post a Comment

© Kerala job. All rights reserved. Developed by Jago Desain