ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ പത്താം ക്ലാസുകാര്‍ക്ക് ജോലി; പരീക്ഷയില്ലാതെ ജോലി നേടാം; ഇന്റര്‍വ്യൂ നടക്കുന്നു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ക്ലീന്‍ കേരളയില്‍ പുതുതായി സെക്യൂരിറ്റി സ്റ്റാഫുമാരെയാണ് നിയമിക്കുന്നത്. ആകെയുള്ള ഒരു ഒഴിവിലേക്ക് ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. താല്‍പര്യമുള്ളവര്‍ നവംബര്‍ 5ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
തസ്തികയും ഒഴിവുകളും
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡില്‍ സെക്യൂരിറ്റി സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1. കാസര്‍ഗോഡ് ജില്ലയിലെ അനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാതല പാഴ് വസ്തു ശേഖരണ, സംഭരണ, സംസ്‌കരണ കേന്ദ്രത്തിലാണ് ഒഴിവുകള്‍.
ദിവസവേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുക.
പ്രായപരിധി
50 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അവസരം.
യോഗ്യത
എസ്.എസ്.എല്‍.സി വിജയിച്ചിരിക്കണം.
കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല
ശമ്പളം
ദിവസ വേതനമായി 750 രൂപ ലഭിക്കും.
ഇന്റര്‍വ്യൂ വിവരങ്ങള്‍
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, ഐഡന്റിറ്റി രേഖകള്‍ അസലും, ഓരോ സെറ്റ് പകര്‍പ്പുകളും സഹിതം ചുവടെ നല്‍കിയ വിലാസത്തില്‍ കൃത്യ സമയത്ത് എത്തിച്ചേരണം.
സ്ഥലംക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം- 10 (വഴുതക്കാട് ചിന്‍മയ സ്‌കൂളിന് എതിര്‍വശം). തീയതി: നവംബര്‍ 11, 2025സമയം: രാവിലെ 11.00 മണിക്ക്
കൂടുതല്‍ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും 9447792058 ല്‍ ബന്ധപ്പെടുക.
Clean Kerala Company Limited, a Kerala Government PSU under the Local Self Government Department, is hiring one Security Staff. Selection will be through interview on November 5.
