For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

95,600 - 1,53,200 രൂപവരെ ശമ്പളം; സപ്ലൈക്കോയില്‍ സ്ഥിര ജോലി നേടാം; ഈ യോ​ഗ്യത വേണം

Kerala

95,600 - 1,53,200 രൂപവരെ ശമ്പളം; സപ്ലൈക്കോയില്‍ സ്ഥിര ജോലി നേടാം; ഈ യോ​ഗ്യത വേണം


സപ്ലൈക്കോയിൽ സ്ഥിര ജോലിക്കായി കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വന്നിട്ടുള്ളത്. ആകെ ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർ പിഎസ് സി ഒഫീഷ്യൽ വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം.

തസ്തിക കമ്പനി സെക്രട്ടറിസ്ഥാപനം കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലെെക്കോ)ഒഴിവുകള്‍01കാറ്റഗറി നമ്പർ376/2025അപേക്ഷ നൽകേണ്ട അവസാന തീയതിനവംബർ 19

തസ്തികയും ഒഴിവുകളും

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 01.

കാറ്റഗറി നമ്പർ: 376/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 95,600 രൂപമുതൽ 1,53,200 രൂപവരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

18 വയസ് മുതൽ 45 വയസ് വരെയാണ് പ്രായപരിധി. 

 ഉദ്യോഗാർത്ഥികൾ 02.01.1980 നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റ് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്കും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. യാതൊരു കാരണവശാലും ഉയർന്ന പ്രായ പരിധി 50 (അൻപത്) വയസ്സ് കവിയാൻ പാടില്ല. 

യോ​ഗ്യത

ACS (Associate Company Secretary) ഉം കമ്പനി സെക്രട്ടറിയായി സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത പൊതു/സ്വകാര്യ മേഖലാ സ്ഥാപനത്തിൽ 10 വർഷത്തെ യോഗ്യതാനന്തര പരിചയവും വേണം. 

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/            

വിജ്ഞാപനം: CLICK

Kerala PSC has announced a permanent recruitment in Kerala State Civil Supplies Corporation Ltd (Supplyco) for the post of Company Secretary. There is one vacancy available. Interested candidates must apply through the official Kerala PSC website before november 19.

Post a Comment

© Kerala job. All rights reserved. Developed by Jago Desain