60,000 തുടക്ക ശമ്പളത്തില്‍ റബര്‍ ലിമിറ്റഡില്‍ ജോലി; ഇമെയില്‍ അയച്ച് അപേക്ഷിക്കാം; അവസാന തീയതി നവംബര്‍ 06
കേരള റബര്‍ ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. കെആര്‍എല്‍ പുതുതായി സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഇമെയില്‍ അയച്ച് അപേക്ഷിക്കണം.
അവസാന തീയതി നവംബര്‍ 26.
തസ്തികയും ഒഴിവുകളും
കേരള റബര്‍ ലിമിറ്റഡ് (KRL) ല്‍ സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്.ആകെ ഒഴിവുകള്‍ 01.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപമുതല്‍ 70,000 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 01.10.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
അംഗീകൃത സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്.
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ എട്ട് വര്‍ഷത്തെ ജോലി പരിചയം.
അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ. പന്ത്രണ്ട് വര്‍ഷത്തെ കണ്‍സ്ട്രക്ഷന്‍ പരിചയം.
തെരഞ്ഞെടുപ്പ്
റെസ്യൂമെ സ്‌ക്രീനിങ്, പ്രൊഫിഷ്യന്‍സി അസസ്‌മെന്റ് എന്നിവ നടത്തി അന്തിമ ഇന്റര്‍വ്യൂ അടിസ്ഥാനമാക്കി നിയമനം നടത്തും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് കേരള റബര്‍ ലിമിറ്റഡ് വിജ്ഞാപനം കാണുക. വിശദമായി വായിച്ച് നോക്കി സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷകള്‍ നവംബര്‍ 6ന് മുന്‍പായി നല്‍കണം.
അപേക്ഷിക്കുന്നതിനായി നിങ്ങളുടെ ഏറ്റവും പുതിയ സിവിയും, അപേക്ഷയും ഉള്‍പ്പെടെ cmdkrl2025@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ: cmdkrl2025@gmail.com
വിജ്ഞാപനം: Click
.jpg)