36,140 വരെ ശമ്പളം; കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി; അപേക്ഷ 31ന് അവസാനിക്കും
കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡില്‍ ജോലിയവസരം. എഞ്ചിനീയര്‍ തസ്തികയിലേക്ക് എസ്.സി കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്കായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ആകെ ഒരു ഒഴിവാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് സെലക്ഷന്‍ ബോര്‍ഡ് വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
അവസാന തീയതി ഒക്ടോബര്‍ 31
തസ്തികയും ഒഴിവുകളും
കരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡില്‍- എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍) കാറ്റഗറി ഡി നിയമനം.
ആകെ 1 ഒഴിവ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20740 രൂപമുതല്‍ 36140 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ബിടെക്/ ബിഇ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്.
റെഗുലറായി പഠിച്ചിരിക്കണം. 60 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം.
ഇലക്ട്രിക്കല്‍ മെഷീനറി ഇന്‍ഡസ്ട്രി/ ഡിസ്ട്രിബ്യൂഷന്‍, പവര്‍ ട്രാന്‍സ്‌ഫോമര്‍ ഇന്‍ഡസ്ട്രി/ ബന്ധപ്പെട്ട മേഖലകളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
ആവശ്യമായ സ്കിൽ
Familiarity with relevant software and tools, problem solving ability, strong analytical skills, project management capabilities, adaptability and continuous learning, ability to manage work force. Excellent Communication and interpersonal skill, conflict management, ability to work in high pressure environment, time management. High degree of presentation and organizing skills
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന്‍ & റിക്രൂട്ട്‌മെന്റ്) ബോര്‍ഡ് KPESRB വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ് നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുക്കുക. കൃത്യമായി വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ നല്‍കുന്നതിനായി തന്നിരിക്കുന്ന അപ്ലൈ ലിങ്ക് ഉപയോഗിക്കുക.
.gif)