For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരളത്തിൽ സർക്കാർ, വിദ്യാഭ്യാസ മേഖലകളിൽ വിവിധ ജോലി അവസരങ്ങൾ

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

തെറാപ്പിസ്റ്റ്, ആർ.ബി.എസ്.കെ കോർഡിനേറ്റർ, അധ്യാപക, സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനാവസരം


വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: ജില്ലയിലെ സർക്കാർ ആയുർവേദ ആശുപത്രികളിൽ 2025- 26 വാർഷിക പദ്ധതികളുടെ നടത്തിപ്പിനായി താൽക്കാലിക തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നതിന് വയസ്കരക്കുന്നു ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ച് സെപ്റ്റംബർ 18 ന് അഭിമുഖം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി, ഡയറക്ടർ ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകാരമുള്ള തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ്. 11 ഒഴിവുകളുണ്ട്. വിശദവിവരത്തിന് ഫോൺ: 0481-2568118.

അഭിമുഖം 12ന്

പാലക്കാട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ആർ.ബി.എസ്.കെ കോർഡിനേറ്റർ തസ്തികയിലേക്ക് നിയമനത്തിനുള്ള അഭിമുഖം 12ന്. കെ.എൻ.സി രജിസ്ട്രേഷനോടുകൂടി എം.എസ്.സി നഴ്സിങ്, ഒരു വർഷ പ്രവർത്തി പരിചയമുള്ള 40 വയസ്സിന് താഴെയുള്ളവർക്കാണ് അവസരം. താൽപര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ പത്തിന് നൂറണി എൻ.എച്ച്.എം ഓഫീസിൽ(ശാരദ ശങ്കരകല്യാണമണ്ഡപത്തിന് സമീപം) എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

അധ്യാപക ഒഴിവ്

ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ), കമ്പ്യൂട്ടർ സയൻസ് (ജൂനിയർ), മലയാളം (സീനിയർ) താൽകാലിക അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 18 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972 725242, 9895606211.

സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഒ ആർ സി പദ്ധതി വഴി നടപ്പിലാക്കുന്ന ജില്ലാ റിസോഴ്സ് സെന്ററിലേക്ക് (ഡി.ആർ.സി) ഹോണറേറിയം അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ സേവനം അനുഷ്ഠിക്കുന്നതിന് സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ അപേക്ഷകൾ ക്ഷണിച്ചു. കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. തൊടുപുഴ വെങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ജില്ലാ റിസോഴ്സ് സെന്ററിലും, ജില്ലയിലെ വിവിധയിടങ്ങളും കമ്മ്യൂണിറ്റി സിറ്റിംഗ് നടത്തി സേവനം ആവശ്യമുള്ള കുട്ടികൾക്ക് വിദഗ്ദ്ധരുടെ ഡി.ആർസി എക്സ്പെർട്ട് സേവനം പാനൽ ലഭ്യമാക്കുന്നതിനുമാണ് വിപുലീകരിക്കുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനുള്ള യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ സൈക്കോളജിസ്റ്റ് യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി ഓ, പൈനാവ്, ഇടുക്കി, 685603 എന്ന വിലാസത്തിലേക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയച്ചു നൽകേണ്ടതാണ്. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയതി സെപ്തംബർ 17. കൂടുതൽ വിവരങ്ങൾക്ക് 7902695901, 04862235532.


Post a Comment

© Kerala job. All rights reserved. Developed by Jago Desain