For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ അറ്റന്‍ഡര്‍, അസിസ്റ്റന്റ് ഒഴിവുകള്‍; പത്താം ക്ലാസ്, പ്ലസ് ടു യോഗ്യത; പരീക്ഷയില്ലാതെ ജോലി നേടാം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ അറ്റന്‍ഡര്‍, അസിസ്റ്റന്റ് ഒഴിവുകള്‍; പത്താം ക്ലാസ്, പ്ലസ് ടു യോഗ്യത; പരീക്ഷയില്ലാതെ ജോലി നേടാം


മണ്ണുത്തിയിലെ വെറ്ററിനറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ താൽക്കാലിക കരാർ നിയമനം. അറ്റൻഡർ, ലാബ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം നടക്കുന്നത്. വെറ്ററിനറി ഹോസ്പിറ്റലിന് കീഴിൽ നടത്തുന്ന പുതിയ പ്രൊജക്ടിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ ഒക്ടോബർ 09ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം

ഇന്റർവ്യൂ തീയതി: ഒക്ടോബർ 09

തസ്തികയും ഒഴിവുകളും

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ, മണ്ണൂത്തിയിലെ ഹോസ്പിറ്റലിൽ ഒഴിവുകൾ. ലാബ് അസിസ്റ്റന്റ്, അറ്റൻഡന്റ് തസ്തികകളിൽ ഓരോ ഒഴിവാണുള്ളത്. 

അറ്റൻഡന്റ് തസ്തികയിലേക്ക് എല്ലാ വിഭാഗക്കാർക്കും, ലാബ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് എസ്.സിക്കാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. 

യോഗ്യത

ലാബ് അസിസ്റ്റന്റ്

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. 

ലബോറട്ടറി ടെക്‌നിക്ക്‌സ്/ പൗൾട്രി പ്രൊഡക്ഷൻ/ ഡയറി സയൻസ് എന്നിവയിലേതിലെങ്കിലും ഡിപ്ലോമ. 

അഭികാമ്യം: Stipendiary training on Veterinary Nursing, Pharmacy & Laboratory Techniques, VHSE in Dairy husbandry/ milk products, Experience in veterinary institutions, Degree or diploma in relevant subjects, Proficiency in computer/accounts/record management.

അറ്റൻഡന്റ്

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. 

അഭികാമ്യം: Experience in veterinary institutions, Degree or diploma in relevant subjects, Proficiency in computer/accounts/record management.

ശമ്പളം

ലാബ് അസിസ്റ്റന്റ് തസ്തികയിൽ മാസം 21070 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

അറ്റൻഡന്റുമാർക്ക് 19310 രൂപയാണ് ശമ്പളം

ഇന്റർവ്യൂ

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 09ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. രാവിലെ 9 മണിക്കാണ് ഇന്റർവ്യൂ നടക്കുക. ഇന്റർവ്യൂ സമയത്ത് ഉദ്യോഗാർഥികൾ ചുവടെ നൽകിയ അപേക്ഷ ഫോം പൂരിപ്പിച്ച് കൈവശം വയ്ക്കണം. 

ഇതോടൊപ്പം പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പികളും ഉൾപ്പെടുത്തണം. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനങ്ങൾ കാണുക. 

ഇന്റർവ്യൂ തീയതി: ഒക്ടോബർ 09
സമയം: രാവിലെ 9 മണി

സ്ഥലം: യൂണിവേഴ്‌സിറ്റി വെറ്ററിനറി ഹോസ്പിറ്റൽ & TVCC, മണ്ണൂത്തി. 

അറ്റൻഡന്റ് വിജ്ഞാപനം: 

ലാബ് അസിസ്റ്റന്റ് വിജ്ഞാപനം: 

Post a Comment

© Kerala job. All rights reserved. Developed by Jago Desain