For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അഗ്നിവീര്‍ റാലി പത്താം തീയതി മുതല്‍; ഏഴ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അവസരം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,


തിരുവനന്തപുരം: ആര്‍മി റിക്രൂട്ടിങ് ഓഫീസ് (തിരുവനന്തപുരം) സംഘടിപ്പിക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി (ആര്‍മി) പത്താം തീയതി മുതല്‍ ആരംഭിക്കും. ഇടുക്കി നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ റാലി നടക്കുക. സെപ്റ്റംബര്‍ 10 മുതല്‍ 16 വരെയാണ് റാലി നടക്കുന്നത്. 

ആര്‍ക്കൊക്കെ പങ്കെടുക്കാം

സംസ്ഥാനത്ത് അഗ്നിവീര്‍ വിഭാഗത്തിലും, കേന്ദ്ര-പൊതുമേഖല വിഭാഗത്തില്‍ കേരളം, കര്‍ണാടക നിന്നുള്ളവര്‍ക്കുമായി നടത്തിയ ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് പങ്കെടുക്കാം. ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ ഫലം www.joinindianarmy.nic.in  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ക്ലര്‍ക്ക്/ സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍ (8&10 പാസ്) വിഭാഗങ്ങളിലേക്കുള്ള റാലിയില്‍ പങ്കെടുക്കാം

മത അധ്യാപകര്‍, കാറ്ററിങ് എന്നീ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍, ഹവില്‍ദാര്‍ സര്‍വേയര്‍, ഓട്ടോ കാര്‍ട്ടോ, ഹവില്‍ദാര്‍ എഡ്യുക്കേഷന്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള കേരളത്തിലെയും, കര്‍ണാടകയിലെയും എല്ലാ ജില്ലകളില്‍ നിന്നുള്ള ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. 

പരീക്ഷയിലും, റിക്രൂട്ട്‌മെന്റ് റാലിയിലും നടത്തുന്ന ടെസ്റ്റുകളിലും ഉദ്യോഗാര്‍ഥികളുടെ പ്രകടനത്തെ മാത്രം അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. റിക്രൂട്ട്‌മെന്റിന്റെ പേരില്‍ നടക്കുന്ന വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പോകരുതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. 

website: www.joinindianarmy.nic.in  

കിറ്റ്സ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ എംബിഎ (ട്രാവൽ ആൻഡ് ടൂറിസം)/എംടിടിഎം/ എംടിഎ/ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയിൽ മാസ്റ്റർ ബിരുദം, യുജിസി-നെറ്റ്/ പിഎച്ച്ഡി ആണ് യോഗ്യത. പിഎച്ചിഡി യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. 2025 ജനുവരി 1-ന് 50 വയസ് കവിയരുത്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതമുള്ള വിശദമായ അപേക്ഷ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ സെപ്റ്റംബർ 9 ന് 5 മണിക്ക് മുൻപായി ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.kittsedu.org, 0471-2327707, 2329468.

Army Recruiting Office (Thiruvananthapuram) will conduct the Agniveer Recruitment Rally at Nedumkandam Panchayat Stadium, Idukki, from September 10 to 16.

Post a Comment

© Kerala job. All rights reserved. Developed by Jago Desain