പ്ലസ് ടു യോഗ്യതയുള്ള പിഎസ് സി ഉദ്യോഗാർഥികൾക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്. കേരളത്തിലുടനീളം എല്ലാ ജില്ലകളിലുമായി ഒഴിവുകൾ വന്നിട്ടുണ്ട്. പ്ലസ് ടു യോഗ്യതയിൽ വനം വകുപ്പിൽ സ്ഥിര ജോലി നേടാനുള്ള അവസരമാണ് നിങ്ങൾക്ക് മുന്നിലുള്ളത്.
അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 3
തസ്തികയും & ഒഴിവുകളും
കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സ്ഥിര നിയമനം.
CATEGORY NO: 211/2025
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായാണ് ഒഴിവുകൾ.
പ്രായപരിധി
19 വയസ് മുതൽ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 02.01.1995നും 01.02.2006നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപ മുതൽ 63,700 രൂപവരെ ശമ്പളം ലഭിക്കും.
യോഗ്യത വിവരങ്ങള്‍
കേരള സർക്കാർ അംഗീകൃത ബോർഡിന് കീഴിൽ പ്ലസ്ടു വിജയിച്ചിരിക്കണം. അല്ലെങ്കിൽ തത്തുല്യം.
ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാവില്ല.
ഫിസിക്കൽ ടെസ്റ്റ്
ഉദ്യോഗാർഥികൾ കായികമായി ഫിറ്റായിരിക്കണം. പുരുഷൻമാർക്ക് 168 സെ.മീ ഉയരം വേണം. നെഞ്ചളവ് 81 സെന്റീമീറ്ററും, 5 സെ.മീ വികാസവും ആവശ്യമാണ്. പുറമെ താഴെ നൽകിയ എട്ടിനങ്ങളിൽ 5 എണ്ണമെങ്കിലും വിജയിച്ചിരിക്കണം.
- 100 മീറ്റർ ഓട്ടം - 14 സെക്കന്റ്
- ഹൈജമ്പ് - 132.2 സെ.മീറ്റർ
- ലോങ് ജമ്പ് = 457.2 സെ.മീറ്റർ
- ഷോട്ട് പുട്ട് (7264 ഗ്രാം) = 609.6 സെ.മീറ്റർ
- ത്രോയിങ് ദ ക്രിക്കറ്റ് ബോൾ = 6096 സെ.മീറ്റർ
- റോപ് ക്ലൈമ്പിങ് (കൈകൾ മാത്രം ഉപയോഗിച്ച്) = 365.80 സെ.മീറ്റർ
- പുൾ അപ്‌സ് അഥവാ ചിന്നിങ് = 8 തവണ
- 1500 മീറ്റർ ഓട്ടം = 5 മിനുട്ട് 44 സെക്കന്റ്
എൻഡ്യുറൻസ് ടെസ്റ്റ്
- എല്ലാ പുരുഷ ഉദ്യോഗാർഥികളും 2 കിലോമീറ്റർ ദൂരം 13 (പതിമൂന്ന്) മിനുട്ടിനുള്ളിൽ ഓടി വിജയകരമായി പൂർത്തിയാക്കണം.
- വനിത ഉദ്യോഗാർഥികളുടെ ഫിസിക്കൽ ടെസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകുന്നു.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങൾ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നൽകേണ്ടതില്ല.
അപേക്ഷ ലിങ്ക്: https://thulasi.psc.kerala.gov.in/thulasi/