For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി അവസരങ്ങൾ 

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തുന്നു.

ഒഴിവ് വിവരങ്ങൾ

സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍ , ബിസിനസ് ഡെവലെപ്‌മെന്റ് മാനേജര്‍, അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍, ഫിനാന്‍ഷ്യല്‍ കോണ്‍സള്‍റ്റന്റ് , അസിസ്റ്റന്റ് ബിസിനസ് മാനേജര്‍, സീനിയര്‍ ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബ്രാഞ്ച് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്.

താത്പര്യമുള്ള 40 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 

സമഗ്രശിക്ഷാ കേരളം വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

സമഗ്രശിക്ഷാ കേരളം, സിവില്‍ എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത : ബി.ടെക് (സിവില്‍), മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 40 വയസ്. യോഗ്യതതെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡേറ്റയും സഹിതം സെപ്തംബര്‍ 10 നു രാവിലെ 10 ന് സമഗ്ര ശിക്ഷാ കേരളം, ജില്ലാ ഓഫീസില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകാം. ഫോണ്‍ : 0474-2794098.

2. ജില്ലാ എംപ്ലോയബിലിറ്റി സെൻ്റർ മുഖേന സ്വകാര്യ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നു. 

ജില്ലയിൽ പ്രവർത്തിക്കുന്ന സെക്യൂരിറ്റി നിയമന ഏജൻസി വഴി സെക്യൂരിറ്റി തസ്തികകളിലേക്കാണ് നിയമനം.

അഭിമുഖം ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നടക്കും. വിദ്യാഭ്യാസ യോഗ്യത എസ് എസ് എൽ സി വിജയം. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവരും അല്ലാത്തവരുമായ 25 നും 50 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് (പുരുഷൻമാർ മാത്രം) പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. 

Post a Comment

© Kerala job. All rights reserved. Developed by Jago Desain