For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

ഓഫീസ് അസിസ്റ്റന്റ്, റസിഡന്റ്, ഇന്‍സ്ട്രക്ടര്‍; പരീക്ഷയില്ലാതെ കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി; ഇന്നുവന്ന ഒഴിവുകള്‍

ഓഫീസ് അസിസ്റ്റന്റ്, റസിഡന്റ്, ഇന്‍സ്ട്രക്ടര്‍; പരീക്ഷയില്ലാതെ കേരളത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി; ഇന്നുവന്ന ഒഴിവുകള്‍


1. ഓഫീസ് അസിസ്റ്റന്റ്

തൃശൂർ ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിലെ പ്ലേസ്മെൻറ് ആൻഡ് ട്രെയിനിംഗ് അസോസിയേഷൻ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു.  ദിവസവേതനം: 740 രൂപ. യോഗ്യത: കൊമേഴ്സ്/ ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 10-നകം www.gectcr.ac.in ൽ അപേക്ഷ സമർപ്പിക്കണം.

2. ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐ യിലെ മൾട്ടിമീഡിയ അനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് (താൽക്കാലികം) പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തും. സെപ്റ്റംബർ 29 രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഗവ. ഐ.ടി.ഐയിൽ പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0471 2459255. ഒരൊഴിവാണുള്ളത്. ഓപ്പൺ കാറ്റഗറിയിൽ ഉള്ളവർക്കാണ് നിയമനം.  യോഗ്യത: മൾട്ടിമീഡിയ ആന്റ് അനിമേഷനിൽ ബി. വോക്ക് അല്ലെങ്കിൽ ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിൽ കരസ്ഥമാക്കിയ രണ്ടു വർഷ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി / എൻഎസിയും 3 വർഷത്തെ പ്രവൃത്തിപരിചയവും.

3. സീനിയർ റസിഡന്റ്

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ, സൈക്യാട്രി വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് സെപ്റ്റംബർ 27ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പൾമണറി മെഡിസിൻ രാവിലെ 11നും ജനറൽ സർജറി രാവിലെ 11.30നും ജനറൽ മെഡിസിൻ ഉച്ചയ്ക്ക് 12നും സൈക്യാട്രി ഉച്ചയ്ക്ക് 12.30നുമാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in ഫോൺ: 0474 2572574, 0474 2572572.

4. അധ്യാപക നിയമനം

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കുന്നതിന് സെപ്റ്റംബർ 30ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡേറ്റായും സഹിതം എത്തണം. പ്രതിമാസം 60,410 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആണ്. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ അറിയാം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain