വിവിധ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി ഒഴിവ്
മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരൊഴിവിലേക്ക് നിയമനം നടത്തുന്നു.ഒഴിവിലേക്കു ഇപ്പോൾ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനു വാക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 29-ന് (തിങ്കളാഴ്ച) നടക്കും.
യോഗ്യത :പ്ലസ്ടുവും ഡാറ്റാ എന്‍ട്രി കോഴ്‌സ്/ ഡി.സി.എ/ പി.ജി.ഡി.സി.എ ആണ് യോഗ്യത.
പ്രായപരിധി 20- 50 വയസ്സ്.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം സെപ്റ്റംബര്‍ 29 തിങ്കളാഴ്ച രാവിലെ 10.30-ന് മുന്‍പ് മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ്
മാത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പി.ജി.ഡി.സി.എ/ ഡി.സി.എ / കമ്പ്യൂട്ടര്‍ വേഡ് പ്രൊസസ്സിങ് എന്നിവയില്‍ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം.പ്രായം 2025 ജനുവരി ഒന്നിന് 40 കവിയരുത്. പ്രവൃത്തിപരിചയമുള്ളവര്‍ക്കും,
മാത്തൂര്‍ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
അപേക്ഷകള്‍ ഒക്ടോബര്‍ നാലിന് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ എത്തിക്കണം.