For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഡ്രൈവർ, റേഡിയോഗ്രാഫര്‍, ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍, അധ്യാപക ഒഴിവുകൾ

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

ഡ്രൈവർ, റേഡിയോഗ്രാഫര്‍, ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍, അധ്യാപക ഒഴിവുകൾ


ഡ്രൈവറെ നിയമിക്കുന്നു

മരുത റോഡ് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ വാഹനം ഓടിക്കുന്നതിന് വനിതാ ഡ്രൈവറെ ആവശ്യമുണ്ട്. മരുതറോഡ് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീയില്‍ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതമുള്ള അപേക്ഷ സെപ്റ്റംബര്‍ 29നകം ഗ്രാമപഞ്ചായത്തില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491- 2534003.

സില്‍ക്കില്‍ പ്രൊജക്ട് കണ്‍സള്‍ട്ടന്റ് ഒഴിവുകള്‍

സംസ്ഥാനസർക്കാര്‍ പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് കൺസൽട്ടന്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ചേർത്തല, തുറവൂർ, ഒറ്റപ്പാലം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ സിവിൽ പ്രോജക്ടുകളിൽ പ്രോജക്ട് കൺസൾട്ടന്റ് തസ്തികയിലേക്കാണ് നിയമനം. സിവിൽ എഞ്ചിനീയറിംഗ് (ബിടെക്/ഡിപ്ലോമ) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രവൃത്തിപരിചയത്തിനനുസരിച്ചായിരിക്കും ശമ്പളം. സർക്കാർ മേഖലയില്‍ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9288021666. ഇമെയിൽ: silkhrd@gmail.com

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്: കൂടിക്കാഴ്ച 29 ന്

മലമ്പുഴ ഗവ. ഐ ടി ഐ യില്‍ ടര്‍ണര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സട്രക്ടറെ നിയമിക്കുന്നതിന് സെപ്റ്റംബര്‍ 29 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. ടര്‍ണര്‍ ട്രേഡില്‍ എന്‍ ടി സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം. ഫോണ്‍: 0491 2815161.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ദേശമംഗലം ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഓപ്പണ്‍ (ഒ സി) വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും രണ്ട് കോപ്പികളും സഹിതം ഐ.ടി.ഐ ഒഫീസില്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് എത്തിച്ചേരണം. ഫോണ്‍: 04884 279944, 7736559330.


അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇന്റര്‍വ്യൂ

തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സില്‍ ട്രെയ്‌നര്‍മാരെ നിയമിക്കും. യോഗ്യത: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിലുള്ള ബി.ഇ/ബി ടെക്ക്. ബന്ധപ്പെട്ട വിഷയത്തില്‍ എം.ടെക്ക് അഭികാമ്യം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം. അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 27ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9495999688, 9496085912.

വെറ്ററിനറി സര്‍ജന്‍ നിയമനം

മലപ്പുറം ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 29ന് രാവിലെ 10.30ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ സര്‍ജറിയില്‍ ബി വി എസ് സി & എ എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ പൂര്‍ണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് ഹാജരാകണം. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്കോ ആയിരിക്കും. ഫോണ്‍: 0483 2734917.


മലയാളം അധ്യാപക നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് മലയാളം വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവരും www.collegiateedu.kerala.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാർക്കോടെ പി.ജി. യോഗ്യതയുള്ളവരെയും പരിഗണിക്കും. ഫോണ്‍ 9188900200.

അതിഥി അധ്യാപക നിയമനം

തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ വേദാന്ത വിഭാഗത്തിൽ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ വേദാന്തത്തിൽ ബിരുദാനന്തര ബിരുദം നേടിയവരും യുജിസി യോഗ്യതയുളളവരും, കോളേജ് വിദ്യാഭ്യാസ മേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരും കോളേജിയേറ്റ് ഡയറക്ടറുടെ നിർദ്ദേശാനുസരണം ഓൺലൈ൯ രജിസ്ട്രേഷ൯ നടത്തിയവരും ആയിരിക്കണം. താൽപര്യമുളള ഉദ്യോഗാർഥികൾ സെപ്റ്റംബർ 29 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

അധ്യാപക നിയമനം

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ബയോഡാറ്റ, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2800167

താല്‍ക്കാലിക നിയമനം: അഭിമുഖം 29 ന്

ചിറ്റൂര്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍,ട്രേഡ്സ്മാന്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ട്രേഡ്സ്മാന്‍ തസ്തികയില്‍ ഐടിഐ/കെജിസിഇ/ ടിഎച്ച്എസ്എല്‍സി എന്നിവയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 29ന് രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04923 222174, 9400006486

തൊഴില്‍ മേള 27ന്

കുളക്കട അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 27ന് ജോബ് ഫെയര്‍ സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 100 ലധികം തൊഴിലവസരങ്ങള്‍ ഉണ്ട്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/9526HmRNYHe7cWEK8 ഫോണ്‍: 9495999672, 9496232583.

റേഡിയോഗ്രാഫര്‍ നിയമനം

ജില്ലയില്‍ മൃഗചികിത്സ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റില്‍ ഒരു റേഡിയോഗ്രാഫറുടെ ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 27 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 0497 2700267

അധ്യാപക നിയമനം

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ബയോഡാറ്റ, ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും പകർപ്പുകളും സഹിതം സെപ്റ്റംബർ 30 ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2800167

ഭൂവിനിയോഗ വകുപ്പിൽ അവസരം

ഭൂവിനിയോഗ വകുപ്പിൽ കൃഷി ഓഫീസർ, പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സെപ്റ്റംബർ 26 ന് കൃഷി ഓഫീസർ, 27 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), 29 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 10 ന് ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://kslub.kerala.gov.in, 0471 2307830, luc.kslub@kerala.gov.in.

Post a Comment

© Kerala job. All rights reserved. Developed by Jago Desain