For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സപ്ലെെക്കോയിലും കേരള മഹിള സമഖ്യ സൊസെെറ്റിയിലും ജോലിയൊഴിവ്; മാനേജർ, ട്രെയിനി ഒഴിവുകൾ; ഇന്റർവ്യൂവിൽ പങ്കെടുക്കാം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

സപ്ലെെക്കോയിലും കേരള മഹിള സമഖ്യ സൊസെെറ്റിയിലും ജോലിയൊഴിവ്; മാനേജർ, ട്രെയിനി ഒഴിവുകൾ; ഇന്റർവ്യൂവിൽ പങ്കെടുക്കാം


സപ്ലെെക്കോയിൽ അവസരം

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ (സപ്ലൈകോ)ക്ക് കീഴിൽ ജോലി നേടാൻ അവസരം. ക്വാളിറ്റി അഷ്വറൻസ് ജൂനിയർ മാനേജർ, പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർക്ക്  സെപ്റ്റംബർ 27 രാവിലെ 11ന് എറണാകുളം കടവന്ത്ര സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കാം. 

ജൂനിയർ മാനേജർ തസ്തികയിൽ എംഎസ് സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 23, 000 രൂപ പ്രതിഫലം. പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് ആണ്. പ്രതിമാസ പ്രതിഫലം 15,000 രൂപ. 

പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികളുടെ പ്രായം 25 വയസ്സിൽ കവിയാൻ പാടില്ല. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ കാർഡ് എന്നിവയുടെ അസ്സൽ രേഖകളോടൊപ്പം, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി വാക്ക്- ഇൻ -ഇൻറർവ്യൂവിൽ പങ്കെടുക്കണം. 

കേരള മഹിള സമഖ്യ സൊസെെറ്റി

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 23 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം 6,000 രൂപ. താൽപര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.

മെഡിക്കൽ ഓഫീസൽ ഒഴിവ്

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺഡ് യൂണിറ്റിലെ എൻപിപിഎംബിഐ പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. എം.എസ് / ഡി.എൻ.ബി ജനറൽ സർജറി അല്ലെങ്കിൽ എം.ബി.ബി.എസ് ആണ് യോഗ്യത. 50,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 25ന് രണ്ടുമണിക്ക് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

Post a Comment

© Kerala job. All rights reserved. Developed by Jago Desain