For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പരീക്ഷയില്ലാതെ കേരളത്തിൽ സര്‍ക്കാര്‍ ജോലി നേടാം; ഈ ആഴ്ച്ചയിലെ ഒഴിവുകള്‍; ഇന്റര്‍വ്യൂ നടക്കുന്നു

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

 പരീക്ഷയില്ലാതെ കേരളത്തിൽ സര്‍ക്കാര്‍ ജോലി നേടാം; ഈ ആഴ്ച്ചയിലെ ഒഴിവുകള്‍; ഇന്റര്‍വ്യൂ നടക്കുന്നു

 



1. മഹിള സമഖ്യ സൊസെെറ്റിയിൽ കുക്ക്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 23 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ വേതനം 6000 രൂപ. താൽപര്യമുള്ളവർ സെപ്റ്റംബർ 24 രാവിലെ 10 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. 

കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org, 0471-2348666.

2. ഭൂവിനിയോഗ വകുപ്പിൽ അവസരം

ഭൂവിനിയോഗ വകുപ്പിൽ കൃഷി ഓഫീസർ, പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സെപ്റ്റംബർ 26 ന് കൃഷി ഓഫീസർ, 27 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), 29 ന് പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 10 ന് ഇന്റർവ്യൂവിന് ഹാജരാകണം. 

കൂടുതൽ വിവരങ്ങൾക്ക്: https://kslub.kerala.gov.in, 0471 2307830, [email protected].

3.  ഫാർമസിസ്റ്റ് ഗ്രേഡ് 2

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ൽ (സിദ്ധ) ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. സിദ്ധ ഫാർമസിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ സിദ്ധയിൽ ബി ക്ലാസ് രജിസ്ട്രേഷൻ ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 30 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണം. ഓപ്പൺ മുൻഗണന വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

4. സ്പോർട്സ് കൗൺസിലിന് കീഴിൽ ട്രെയിനർ

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും ഫുട്‌ബോൾ, അത്‌ലറ്റിക്സ്‌, ബാസ്‌കറ്റ്‌ബോൾ, ബേസ്‌ബോൾ, നീന്തൽ എന്നീ വിഭാഗങ്ങളിൽ കോച്ചുകളുടെയും ട്രെയിനർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം.

കോച്ച് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ (എൻഐഎസ്) നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സാണ്.

ട്രെയിനർ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എസ്എഐ) യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള കോച്ചിങ് ലൈസൻസ്, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പരിചയം, കൂടാതെ ആ ഇനത്തിൽ മികവ് തെളിയിച്ചിട്ടുള്ള പരിചയം എന്നിവ ആവശ്യമാണ്. പ്രായപരിധി 45 വയസ്സാണ്.

Post a Comment

© Kerala job. All rights reserved. Developed by Jago Desain