For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ വിളിച്ചു; എട്ട് മുതൽ പിജി വരെ

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ വിളിച്ചു; എട്ട് മുതൽ പിജി വരെ

വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.

2025 - 2026 അധ്യയന വർഷത്തിൽ 8, 9, 10, (ഹൈസ്‌കൂൾ ഗ്രാൻറ്) എസ്.എസ്.എൽ.സി കാഷ് അവാർഡ്/പ്ലസ് വൺ/ ബി.എ/ബി.കോം/ ബി.എസ്.സി/എം.എ/ എം.കോം (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ട) എം.എസ്.ഡബ്ലിയു/ എം.എസ്.സി/ബി.എഡ്/ പ്രൊഫഷനൽ കോഴ്സുകളായ എൻജിനീയറിങ് /എം.ബി.ബി.എസ്/ ബി.ഡി.എസ്/ ഫാം ഡി / ബി.എസ്.സി നഴ്സിങ്/ പ്രൊഫഷനൽ പി.ജി കോഴ്സുകൾ/പോളിടെക്നിക് ഡിപ്ലോമ/ടി.ടി.സി/ ബി.ബി.എ / ഡിപ്ലോമ ഇൻ നഴ്സിങ് / പാരാ മെഡിക്കൽ കോഴ്സ് /എം.സി.എ/എം.ബി.എ/പി.ജി.ഡി.സി.എ/ എൻജിനീയറിങ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചറൽ/വെറ്റിനറി / ഹോമിയോ/ബി.ഫാം/ആയുർവേദം /എൽ.എൽ.ബി (3 വർഷം, 5 വർഷം) / ബി.ബി.എം / ഫിഷറീസ് / ബി.സി.എ / ബി.എൽ.ഐ.എസ്.സി. / എച്ച്.ഡി.സി. & ബി.എം / ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് സി.എ. ഇന്റർമീഡിയറ്റ് / മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് കോച്ചിങ്, സിവിൽ സർവിസ് കോച്ചിങ് എന്നീ കോഴ്സുകൾ പഠിക്കുന്നവർക്ക് 20 മുതൽ www.labourwelfarefund.in വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.

കുസാറ്റിൽ ജൂനിയർ റിസർച് ഫെലോ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിൽ കരാർ അടിസ്ഥാനത്തിൽ ഡി.ബി.ടി ബയോ റൈഡ് പദ്ധതിയുടെ ഭാഗമായി ജൂനിയർ റിസർച് ഫെലോ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബയോടെക്നോളജി/ ബയോഇൻഫോർമാറ്റിക്‌സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഒറ്റ പി.ഡി.എഫ് ഫയലായി എന്ന വിലാസത്തിലേക്ക് 22ന് മുൻപായി അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.cusat.ac.in/news. ഫോൺ: 94422341169

അഡ്മിഷന്‍

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഫൈബർ റിഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് (FRP) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ITI (NCVT/SCVT) fitting, Plastic processing operator, foundry, Tool and Die, Machinist തുടങ്ങിയ ട്രെയ്ഡുകൾ വിജയിച്ചവർക്കും, ടെക്നിക്കൽ ഹൈ സ്‌കൂളുകളിൽ നിന്ന് FITTER, ടർണർ, തുടങ്ങിയ ട്രേഡുകൾ പഠിച്ച് THSLC പാസായവർക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 26. 20 പേർക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്: 0471 2360391, 9744328621, 9895283025, 9656399657.

Post a Comment

© Kerala job. All rights reserved. Developed by Jago Desain