ജില്ല എംപ്ലോയ്മെന്റ് സെന്ററിന് കീഴിൽ ജോലിയവസരം; സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ; ഇന്റർവ്യൂ നടക്കുന്നു
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ തസ്തികകളിലേക്ക് ഇന്റർവ്യൂ മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ മെക്കാനിക് ട്രെയിനി, മെക്കാനിക്, അക്കൗണ്ടന്റ്, ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് എക്സിക്യൂട്ടീവ്/ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, സീനിയർ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഇൻഷുറൻസ് മാനേജർ ഒഴിവുകളിലേക്കാണ് നിയമനം.
പ്രായപരിധി: 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട തസ്തികകളിലേക്ക് മതിയായ യോഗ്യത വേണം. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാനാവും.
ഇന്റർവ്യൂ
സെപ്റ്റംബർ 12ന് രാവിലെ 10 മണിക്കാണ് അഭിമുഖം. താൽപര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം പി.എം.ജിയിലെ കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.
വിശദവിവരങ്ങൾക്ക്: 0471 2992609, 8921916220.
ഗവൺമെന്റ് കോളേജിൽ വന്നിട്ടുള്ള ഒഴിവുകൾ
2025-26 അദ്ധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ 2025 ഡിസംബർ 16 വരെ താല്ക്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുളള അർഹരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 15 രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ഇമെയിൽ വിലാസത്തിലേയ്ക്ക് സെപ്റ്റംബർ 14 വൈകിട്ട് 5 മണിയ്ക്ക് മുൻപായി അയക്കണം.
ഒടി ടെക്നീഷ്യൻ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ NPPMBI യൂണിറ്റിലെ പ്രോജക്ടിലേക്ക് ഒ.ടി ടെക്നീഷ്യൻ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: DOTAT, കൂടാതെ ഒരു വർഷത്തെ പ്രവർത്തി പരിചയം. യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 18 ന് വൈകിട്ട് 3ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ എത്തിക്കുക.