കോൺസ്റ്റബിൾ, പ്യൂൺ,ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തുടങ്ങി കേരള സർക്കാർ ജോലി നേടാൻ അവസരം
ഒരു കേരള സർക്കാർ ജോലി ആണോ നിങ്ങളുടെ ലക്ഷ്യം, എങ്കിൽ ഇതാ വന്നിരിക്കുന്നു പ്യൂൺ മുതൽ ഓഫീസ് മറ്റു ജോലി വരെ നിരവധി ജോലി അവസരങ്ങൾ,കേരള PSC പുതിയ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു, കാറ്റഗറി നമ്പർ 266/2025 മുതൽ 356/2025 വരെ ഉടനെ താഴെ ജോലി വിവരങ്ങൾ, നോട്ടിഫിക്കേഷൻ എന്നിവ നോക്കി അപേക്ഷിക്കുക.അവസാന തിയതി ഒക്ടോബർ 3 വരെ അപേക്ഷിക്കാം
ജോലി ഒഴിവുകൾ
പ്യൂൺ/വാച്ച്മാൻ, സംഗീത അധ്യാപകൻ, ലോവർ ഡിവിഷൻ ക്ലാർക്ക്, സെയിൽസ് അസിസ്റ്റന്റ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, അസിസ്റ്റന്റ്, ജൂനിയർ ഇൻസ്ട്രക്ടർ, ടൈപ്പിസ്റ്റ്/ക്ലർക്ക്, അധ്യാപകൻ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, സിവിൽ എക്സൈസ് ഓഫീസർ, പോലീസ് കോൺസ്റ്റബിൾ, ലബോറട്ടറി ടെക്നീഷ്യൻ, , സയന്റിഫിക് അസിസ്റ്റന്റ്, കെമിക്കൽ ഇൻസ്പെക്ടർ, വെറ്ററിനറി സർജൻ, മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, വെൽഡർ, നഴ്സ്, അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ, സ്റ്റെനോഗ്രാഫർ, കാർപെന്റർ, മീറ്റർ റീഡർ, ട്രേഡ്സ്മാൻ, ഡിസൈനർ തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 3 വരെ അപേക്ഷിക്കാം
ഇതു കേരള സർക്കാരിന്റെ ജോബ് പോർട്ടൽ ആയ PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രജിസ്റ്റർ ചെയ്യണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം.
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക
2.കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അഭിമുഖം
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത : വുമണ്‍ സ്റ്റഡീസ് /ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവരാകണം. കൗണ്‍സിലിങ്ങില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
എസ്.എസ്.എല്‍.സി, ആധാര്‍, റേഷന്‍ കാര്‍ഡ്/ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 10ന് രാവിലെ 11ന് പത്തനാപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം.ഫോണ്‍: 9142441514.