ആലുവ ഉദ്യോഗമണ്ഡലിലെ ഫെർട്ടി ലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) ൽ ജോലിയവസരം. വിവിധ ട്രേഡുകളിലായി 84 അപ്രന്റിസ് ഒഴിവിലേക്കാണ് നിയമനം നടക്കുന്നത്. ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്റീസ് നിയമനങ്ങളാണ് നടക്കുന്നത്. ഒരു വർഷ പരിശീലന കാലയളവ്. താൽപര്യമുള്ളവർക്ക് സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
വെബ്‌സൈറ്റ്: www.fact.co.in.
തസ്തകി & ഒഴിവ്
ടെക്‌നിഷ്യൻ (ഡിപ്ലോമ)അപ്രന്റിസ്: 57 ഒഴിവ്
ഗ്രാജ്വേറ്റ് അപ്രന്റിസ്: 27 ഒഴിവ്
പ്രായപരിധി
ഗ്രാജ്വേറ്റ് അപ്രന്റിസ്: 25 വയസ് വരെയാണ് പ്രായപരിധി. അർഹരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ടെക്‌നിഷ്യൻ (ഡിപ്ലോമ)അപ്രന്റിസ്: 23 വയസ് വരെയാണ് പ്രായപരിധി.
വിഭാഗങ്ങളും, യോഗ്യതയും
ടെക്‌നിഷ്യൻ (ഡിപ്ലോമ)അപ്രന്റിസ്
വിഭാഗങ്ങൾ: കെമിക്കൽ, കംപ്യുട്ടർ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എൻജിനീയറിങ്, ഇൻസ്ട്രുമെന്റ് ടെക്‌നോളജി, ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്.
യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ 3 വർഷ ഡിപ്ലോമ.
ഗ്രാജ്വേറ്റ് അപ്രന്റിസ്
വിഭാഗങ്ങൾ: കംപ്യൂട്ടർ, കംപ്യൂട്ടർ സയൻസ്, സിവിൽ, കെമിക്കൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെൻറേഷൻ ആൻഡ് കൺട്രോൾ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ, സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിങ്.
യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ ബി.ഇ/ബി.ടെക്.
സ്‌റ്റൈപൻഡ്
ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികയിൽ 12,000 രൂപ സ്റ്റെെപ്പന്റായി അനുവദിക്കും.
ടെക്‌നിഷ്യൻ (ഡിപ്ലോമ)അപ്രന്റിസ് തസ്തികയിൽ 9000 രൂപ ലഭിക്കും.
അപേക്ഷ
ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങി ന്റെ (BOAT) വെബ്‌സൈറ്റായ www.mhrdnats.gov.in ൽ സതേൺ റീജനിൽ റജിസ്റ്റർ ചെയ്തവർക്കാണ് അവസരം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പും SM (Training), FACT Training and Development Centre, Udyogamandal, Pin-683 501 വിലാസത്തിൽ സെപ്റ്റംബർ 25 വരെ അയയ്ക്കാം.