For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേന്ദ്ര സര്‍ക്കാര്‍ ജോലി കേരളത്തില്‍; 60,000 ശമ്പളത്തിന് പുറമെ മറ്റ് അലവന്‍സുകളും; 67 ഒഴിവുകള്‍

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

കേന്ദ്ര സര്‍ക്കാര്‍ ജോലി കേരളത്തില്‍; 60,000 ശമ്പളത്തിന് പുറമെ മറ്റ് അലവന്‍സുകളും; 67 ഒഴിവുകള്‍ 


കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. വിവിധ എഞ്ചിനീയര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബിലും ഒഴിവ് വന്നിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം. 

അവസാന തീയതി: സെപ്റ്റംബര്‍ 17

തസ്തികയും ഒഴിവുകളും

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (BEL) ല്‍ ഫീല്‍ഡ് ഓപ്പറേഷന്‍ എഞ്ചിനീയര്‍, പ്രൊജക്ട് എഞ്ചിനീയര്‍ -I ഒഴിവ്. കേരളത്തിലും, പഞ്ചാബിലും ഒഴിവുകളുണ്ട്. ജോലിയില്‍ പ്രവേശിച്ചത് മുതല്‍ 3 വര്‍ഷത്തേക്കാണ് പ്രാഥമിക കരാര്‍ കാലാവധി. 

ഫീല്‍ഡ് ഓപ്പറേഷന്‍ എഞ്ചിനീയര്‍ = 5 ഒഴിവ് (കേരള- 2, പഞ്ചാബ് 3)

പ്രൊജക്ട് എഞ്ചിനീയര്‍ = 62 ഒഴിവ് (കേരള- 15, പഞ്ചാബ് 47 ഒിവ്).

പ്രായപരിധി

ഫീല്‍ഡ് ഓപ്പറേഷന്‍ എഞ്ചിനീയര്‍ = 40 വയസ് വരെയാണ് പ്രായപരിധി.

പ്രൊജക്ട് എഞ്ചിനീയര്‍ = 32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം. 

ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും, എസ്.സി, എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും വയസിളവ് അനുവദിക്കും. 

യോഗ്യത

Field Operation Engineer

B.E/B.Tech/B.Sc Engineering (4-year course)/M.E/M.Tech in (Electronics, / Electronics & Communication / Electronics & Telecommunication/
Telecommunication / Communication / /Electrical / Electrical &  Electronics / Computer Science /Computer Science & Engineering Computer
Engineering/ Information Science/ Information Technology) or MCA (Master of Computer Application.)

Project Engineer- I

B.E/B.Tech/B.Sc Engineering (4-year course) in (Electronics, / Electronics & Communication / Electronics & Telecommunication/ Telecommunication / Communication / /Electrical / Electrical & Electronics / Computer Science /Computer Science & Engineering Computer Engineering/ Information
Science/ Information Technology) ) 

ശമ്പളം

ഫീല്‍ഡ് ഓപ്പറേഷന്‍ എഞ്ചിനീയര്‍ തസ്തികയില്‍ 60,000 രൂപയാണ് ശമ്പളം. ഓരോ വര്‍ഷവും 5000 രൂപ വര്‍ധനവ് ലഭിക്കും.

പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയില്‍ 40,000 രൂപയാണ് ശമ്പളം. ഓരോ വര്‍ഷവും 5000 രൂപ വര്‍ധനവ് ലഭിക്കും.

ഇതിന് പുറമെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മറ്റ് അലവന്‍സുകള്‍ എന്നിവയും ലഭിക്കും. 

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ നടക്കും. ഇതില്‍ വിജയിക്കുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. ഇന്റര്‍വ്യൂവിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

അപേക്ഷ ഫീസ്

ഫീല്‍ഡ് ഓപ്പറേഷന്‍ എഞ്ചിനീയര്‍ = 450 രൂപ

പ്രൊജക്ട് എഞ്ചിനീയര്‍ = 400 രൂപ. എസ്.സി,എസ്.ടിക്കാര്‍ അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ബെല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് താല്‍ക്കാലിക റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. തന്നിരിക്കുന്ന അപേക്ഷ ലിങ്ക് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. ഫീല്‍ഡ് ഓപ്പറേഷന്‍ എഞ്ചിനീയര്‍ തസ്തികയില്‍ 450 രൂപയും, പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് 400 രൂപയും അപേക്ഷ ഫീസായി അടയ്ക്കണം. 

വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 

അപേക്ഷ: https://bel-india.in/job-notifications/ 

വിജ്ഞാപനം: Click

Post a Comment

© Kerala job. All rights reserved. Developed by Jago Desain