60,000 ശമ്പളത്തില്‍ കെഎസ്ആര്‍ടിസിയില്‍ ജോലി നേടാം; അപേക്ഷ സെപ്റ്റംബര്‍ 13 വരെ
കേരള സര്‍ക്കാര്‍ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജോലി നേടാന്‍ അവസരം. കെഎസ്ആര്‍ടിസിയിലേക്ക് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലാണ് പുതിയ ഒഴിവ് വന്നിട്ടുള്ളത്. കേരള സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേനയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
അവസാന തീയതി: സെപ്റ്റംബര്‍ 13
തസ്തിക & ഒഴിവ്
കെഎസ്ആര്‍ടിസി- എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
60 വയസ് വരെയാണ് പ്രായപരിധി. സെപ്റ്റംബര്‍ 1ന് 60 വയസ് കവിയരുത്.
യോഗ്യത
സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിഇ/ ബിടെക് അല്ലെങ്കില്‍ തത്തുല്യം. അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള യോഗ്യത മാത്രമേ പരിഗണിക്കൂ.
പിഡബ്ല്യൂഡിയിലോ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലോ എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി 5 വര്‍ഷത്തെ ജോലി പരിചയം ആവശ്യമാണ്. അല്ലെങ്കില്‍ സമാനമായ സ്ഥാപനങ്ങളില്‍ 7 വര്‍ഷം അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്തവരായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നവരെ ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കും. ശേഷം എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തും. വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റ് പുറത്തിറക്കി മുന്‍ഗണന നോക്കി നിയമിക്കും. ഒരു വര്‍ഷത്തേക്കാണ് കരാര്‍ സമയം. മികവിന് അനുസരിച്ച് അത് നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് https://cmd.kerala.gov.in/ സന്ദര്‍ശിക്കുക. ഹോം പേജിലെ നോട്ടിഫിക്കേഷന്‍ ലിങ്കില്‍ റിക്രൂട്ട്‌മെന്റ് സെക്ഷന്‍ തിരഞ്ഞെടുക്കുക. കെഎസ്ആര്‍ടിസി- എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തിക സെലക്ട് ചെയ്ത് നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
വിശദമായ നോട്ടിഫിക്കേഷന്‍ ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.
അപേക്ഷ: Click