ജലഗതാഗത വകുപ്പില്‍ 57,900 രൂപ ശമ്പളത്തില്‍ സ്ഥിര ജോലി; അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ്
കേരള സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴില്‍ ജോലി നേടാന്‍ അവസരം. കാര്‍പെന്റര്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വകുപ്പിന് കീഴില്‍ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ കേരള പിഎസ് സി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അവസാന തീയതി: ഒക്ടോബര്‍ 03
തസ്തികയും ഒഴിവുകളും
കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ കാര്‍പെന്റര്‍. ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,100 രൂപമുതല്‍ 57,900 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.
യോഗ്യത
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
കാര്‍പെന്ററി ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
ഉദ്യോഗാര്‍ഥികളുടെ പ്രാവീണ്യം തെരഞ്ഞെടുപ്പ് സമയത്ത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഒരു പ്രായോഗിക പരീക്ഷയിലൂടെ നിര്‍ണ്ണയിക്കുന്നതായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്.
അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.