ഡല്‍ഹി പൊലിസില്‍ കോണ്‍സ്റ്റബിള്‍; 509 ഒഴിവുകള്‍; അടിസ്ഥാന യോഗ്യത പത്താം ക്ലാസ്
ഡല്‍ഹി പൊലിസില്‍ കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിജ്ഞാപനമിറക്കി. ഓപ്പണ്‍ ടെസ്റ്റ് റിക്രൂട്ട്‌മെന്റാണ് നടക്കുക. ആകെ 509 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് എസ്എസ്‌സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
അവസാന തീയതി: ഒക്ടോബര്‍ 20
തസ്തികയും ഒഴിവുകളും
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) ഡല്‍ഹി പൊലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 509.
പുരുഷന്‍മാര്‍ = 341
വനിതകള്‍ = 168
തെരഞ്ഞെടുപ്പ്
അപേക്ഷകര്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത സിബിടി ടെസ്റ്റിന് വിധേയരാകണം. ശേഷം ഫിസിക്കല്‍ ടെസ്റ്റും, കമ്പ്യൂട്ടര്‍ ടൈപ്പിങ് ടെസ്റ്റും ഉണ്ടായിരിക്കും.
100 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് സിബിടി പരീക്ഷക്ക് ഉണ്ടാവുക. 90 മിനുട്ട് സമയം അനുവദിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25,500 രൂപയ്ക്കും 81,100 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 18നും 25നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
പത്താം ക്ലാസ്, പ്ലസ് ടു വിജയിച്ചിരിക്കണം.
ടൈപ്പിങ് പരിജ്ഞാനം. (ഇംഗ്ലീഷ് 30 വോര്‍ഡ് പെര്‍ മിനുട്ടോ, ഹിന്ദിയില്‍ 25 വേര്‍ഡ് പെര്‍ മിനിട്ടിലോ ഫിനിഷ് ചെയ്യണം).
എന്‍സിസി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും, രാഷ്ട്രീയ രക്ഷാ യൂണിവേഴ്‌സിറ്റി ഡിഗ്രിക്കാര്‍ക്കും മുന്‍ഗണനയുണ്ട്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ എസ്എസ് സിയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. ആദ്യമായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. 100 രൂപ അപേക്ഷ ഫീസുണ്ട്. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 20.
വെബ്‌സൈറ്റ്: https://ssc.gov.in/