ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികയിലാണ് നിയമനം നടക്കുന്നത്. എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് എച്ച്ഒസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം.
അവസാന തീയതി: ഒക്ടോബര്‍ 07
തസ്തികയും ഒഴിവുകളും
എച്ച്ഒസിഎല്ലിന്റെ എറണാകുളം അമ്പലമുകളിലുള്ള ഓഫീസില്‍ നിരവധി ഒഴിവുകള്‍.
മെഡിക്കല്‍ ഓഫീസര്‍ = 01
പ്ലാന്റ് എഞ്ചിനീയര്‍ = 03
സയന്റിഫിക് ഓഫീസര്‍ = 01
ഫയര്‍ & സേഫ്റ്റി ഓഫീസര്‍ = 01
ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍) = 01
ജൂനിയര്‍ ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍) = 02
ജൂനിയര്‍ ടെക്‌നീഷ്യന്‍ ( ഇന്‍സ്ട്രുമെന്റേഷന്‍) = 02
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഇന്‍സ്ട്രുമെന്റല്‍ എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍ (യൂട്ടിലിറ്റീസ്), ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ (യൂട്ടീലിറ്റീസ്), ജൂനിയര്‍ റിഗ്ഗര്‍ എന്നീ തസ്തികകളില്‍ പ്രതീക്ഷിത ഒഴിവുകളുമുണ്ട്.
പ്രായപരിധി
30 വയസിന് ചുവടെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
മെഡിക്കല്‍ ഓഫീസര്‍
എംബിബിഎസ് ഡിഗ്രിയും ഒക്യുപേഷണല്‍ ഹെല്‍ത്ത് & ഇന്‍ഡസ്ട്രിയല്‍ ഹൈജീനിലോ AFIH-ലോ ഡിപ്ലോമയും ആവശ്യമാണ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭ്യമല്ലെങ്കില്‍ എംബിബിഎസ് മാത്രമുള്ളവരെയും പരിഗണിക്കും. 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
പ്ലാന്റ് എഞ്ചിനീയര്‍
കെമിക്കല്‍/ പെട്രോകെമിക്കല്‍ എഞ്ചിനീയറിങ്. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
സയന്റിഫിക് ഓഫീസര്‍
എംഎസ്.സി കെമിസ്ട്രി യോഗ്യത. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍
ഫയര്‍ എഞ്ചിനീയറിങ്/ സേഫ്റ്റി & ഫയര്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഇന്‍സ്ട്രുമെന്റല്‍ എഞ്ചിനീയറിങ്
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രി. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും, ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
സിവില്‍ എഞ്ചിനീയറിങ്
സിവില്‍ എഞ്ചിനീയറങ്ങില്‍ ഡിഗ്രിയും, ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍)
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമയും, ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ ടെക്‌നീഷ്യന്‍ (മെക്കാനിക്കല്‍)
മെക്കാനിക്കല്‍ എഞ്ചിനീയറങ്ങില്‍ ഡിപ്ലോമയും, ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇന്‍സ്ട്രുമെന്റേഷന്‍)
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും, ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ ടെക്‌നീഷ്യന്‍ (യൂട്ടിലിറ്റീസ്)
മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ + ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ്. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ (യൂട്ടിലിറ്റീസ്)
ഫിറ്റര്‍ ട്രേഡില്‍ ഐടി.ഐ, ബോയിലര്‍ സര്‍ട്ടിഫിക്കറ്റ്. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ജൂനിയര്‍ റിഗ്ഗര്‍
പത്താം ക്ലാസ് വിജയം. സമാന തസ്തികയില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം
പ്ലാന്റ് എഞ്ചിനീയര്‍, സയന്റിഫിക് ഓഫീസര്‍, ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഇന്‍സ്ട്രുമെന്റ് എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍ തസ്തികകളില്‍ 35,000 രൂപമുതല്‍ 40,000 രൂപവരെ ശമ്പളം ലഭിക്കും.
മറ്റ് തസ്തികകളില്‍ 22,000 രൂപയ്ക്കും 28,000 രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ, സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ
താല്‍പര്യമുള്ളവര്‍ക്ക് എച്ച്ഒസിഎല്ലിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വെബ്‌സൈറ്റിലെ കരിയര്‍ പേജില്‍ വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷകള്‍ ഒക്ടോബര്‍ 07ന് മുന്‍പായി നല്‍കണം.
വെബ്‌സൈറ്റ്: https://www.hoclindia.com/