ഓരോ ജില്ലയില്‍ നിന്നും 360 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ നിയമിക്കുന്നു
സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ നിയമനം, രാജ്യത്ത് സിവില്‍ ഡിഫന്‍സിലേക്ക് ഓരോ ജില്ലയില്‍ നിന്നും 360 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും. ദുരന്തമുഖത്തും സന്നദ്ധപ്രവര്‍ത്തനത്തിനും താല്പര്യമുള്ള 18 വയസിന്മുകളില്‍ പ്രായമുള്ളവര്‍ക്ക് civildefencewarriors.gov.in മുഖേനയോ CD warriors മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴ് ദിവസത്തെ പരിശീലനംനല്‍കും. പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡും വിതരണംചെയ്യും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിമുക്ത ഭടമാര്‍ക്കും അംഗമാകാം.
വിവരങ്ങള്‍ക്ക്:
ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുക. അഗ്‌നിരക്ഷാനിലയത്തിന്റെ പേരും ഫോണ്‍ നമ്പർ : കൊല്ലം- 9497920044, 0474 2746200, ചാമക്കട-9497920046, 0474 2750201, ചവറ-9497920578, 0476-2681101, കരുനാഗപ്പള്ളി -9497920048, 0476-2620555, ശാസ്താംകോട്ട- 9497920058, 0474-2835101, കുണ്ടറ-9497920050, 0474-2522490,കൊട്ടാരക്കര-9497920060, 0474-2650500, പുനലൂര്‍ -9497920052, 04752222701,പത്തനാപുരം-9497920279, 0475 2325701, കടയ്ക്കല്‍ - 9497920054, 0474 2425288, പരവൂര്‍ -9497920056, 0474 2518101.
2.കെയർഗീവർമാരെ നിയമിക്കുന്നു
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ പകൽവീട് പദ്ധതിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കെയർഗീവർമാരെ നിയമിക്കുന്ന.ഒഴിവുകൾ 3. പ്രതിമാസ ഹോണറേറിയം 7000 രൂപ. വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ എട്ടാം തീയതി 11 മണി മുതൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. 50 വയസ്സിൽ താഴെ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
എഎൻഎം, ജെറിയാട്രിക് കെയർ ഡിപ്ലോമ, പാലിയേറ്റീവ് കെയർ ഡിപ്ലോമ കോഴ്സുകൾ പഠിച്ചവർക്കും ഈ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും മുൻഗണന. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
3. വാക്ക് ഇൻ ഇൻ്റർവ്യൂ
തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ഓണറേറിയം വ്യവസ്ഥയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 9 ന് രാവിലെ 11 ന് ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യലയത്തിൽ നടത്തുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ 0484 2 777374.
3. ഹോസ്റ്റൽ മാനേജർ ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷൻമാർ മാത്രം) ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവ്വകലാശാല ബിരുദവും ഏതെങ്കിലും സർക്കാർ, പൊതുമേഖല സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമാനമായ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റോർ അല്ലെങ്കിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.