For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now
Posts

ഇനി രണ്ട് ദിവസം കൂടി; റെയിൽവേയിൽ 3000+ ഒഴിവുകൾ; പത്താം ക്ലാസുകാർക്ക് അവസരം; അപേക്ഷ സെപ്റ്റംബർ 13ന് അവസാനിക്കും

ഇനി രണ്ട് ദിവസം കൂടി; റെയിൽവേയിൽ 3000+ ഒഴിവുകൾ; പത്താം ക്ലാസുകാർക്ക് അവസരം; അപേക്ഷ സെപ്റ്റംബർ 13ന് അവസാനിക്കും 

ഇന്ത്യൻ റെയിൽവേക്ക് കീഴിൽ മൂവായിരത്തിലധികം ഒഴിവുകളിലേക്ക് നടക്കുന്ന അപ്രന്റീസ് റിക്രൂട്ട്മെന്റിന് ഇനി രണ്ടുദിവസം കൂടി അപേക്ഷിക്കാനാവും. ആർആർസി (റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ) നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. പത്താം ക്ലാസും, അനുബന്ധ യോഗ്യതയുമുള്ളവർക്ക് മികച്ച കരിയർ സ്വന്തമാക്കാനുള്ള അവസരമാണിത്. കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ ഈയവസരം പാഴാക്കരുത്. യോ​ഗ്യരായവർ എത്രയും പെട്ടെന്ന് അപേക്ഷിക്കാൻ ശ്രമിക്കുക. 

അവസാന തീയതി: സെപ്റ്റംബർ 13

തസ്തിക & ഒഴിവ്

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 3115. ഈസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും, വർക്ക്‌ഷോപ്പുകളിലുമായാണ് നിയമനം. 

ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെഷിനിസ്റ്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്, കാർപെന്റർ, ലൈൻമാൻ

ഡിവിഷൻ: ഹൗറ, സീൽഡ, മാൽഡ, അസൻസോൾ

വർക്ക്‌ഷോപ്പ്: കാഞ്ച്രപാറ, ലിലുവ, ജമാൽപൂർ 

പ്രായപരിധി

15 വയസ് മുതൽ 24 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി 5 വർഷവും, ഒബിസി 3 വർഷവും, പിഡബ്ല്യൂബിഡി 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ടായിരിക്കും.

യോഗ്യത

 10ാം ക്ലാസ് (10+2 സിസ്റ്റം) അല്ലെങ്കിൽ തത്തുല്യ പരീക്ഷ ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ (അധിക വിഷയങ്ങൾ ഒഴിവാക്കി) പാസായിരിക്കണം.

 ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVTൽ നിന്നുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്

മെറിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസ്, ഐടി ഐ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കി യോഗ്യത കണക്കാക്കും. 

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള ഉദ്യോഗാർഥികൾ റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകാം. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷ ഫീസില്ല. വെബ്‌സൈറ്റിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്. അത് വായിച്ച് സംശയങ്ങൾ തീർക്കുക. 

വെബ്‌സൈറ്റ്: https://www.rrcer.org/ 

Post a Comment

© Kerala job. All rights reserved. Developed by Jago Desain