For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ആയുഷ് മിഷനില്‍ കേരളത്തില്‍ അവസരം; വര്‍ക്കര്‍, തെറാപ്പിസ്റ്റ് ഒഴിവുകള്‍; സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാം

keralajobs,jobvacancy,jobopportunity,hiring,jobs,jobseekers,jobopportunities,jobsearch,kerala,fresherjobs,infoparkjobs,technoparkjobs,kochijobs,

ആയുഷ് മിഷനില്‍ കേരളത്തില്‍ അവസരം; വര്‍ക്കര്‍, തെറാപ്പിസ്റ്റ് ഒഴിവുകള്‍; സെപ്റ്റംബര്‍ 29 വരെ അപേക്ഷിക്കാം 

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ കേരളത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, തെറാപ്പിസ്റ്റ് തസ്തികകളില്‍ ജോലി നേടാന്‍ അവസരം. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ വിന്നിട്ടുള്ള ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ വിശദമായ അപേക്ഷ ഫോം പൂരിപ്പിച്ച് ഓഫ്‌ലൈന്‍ മുഖേന അയക്കണം. 

അവസാന തീയതി: സെപ്റ്റംബര്‍ 29

തസ്തികയും, ഒഴിവുകളും

നാഷണല്‍ ആയുഷ് മിഷന്‍ - കേരളയില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍, ആയൂര്‍വേദ തെറാപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകളെ കുറിച്ച് നോട്ടിഫിക്കേഷനില്‍ പരാമര്‍ശിച്ചിട്ടില്ല. 

ശമ്പളം

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 14,700 ശമ്പളം ലഭിക്കും. 

ആയുര്‍വേദ തെറാപ്പിസ്റ്റ് = തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 13,500 ശമ്പളം ലഭിക്കും. 

പ്രായപരിധി

ആയുര്‍വേദ തെറാപ്പിസ്റ്റ് = 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എംടിഎസ് = 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അവസരം.

യോഗ്യത

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍

അസിസ്റ്റന്റ് ഫിസിയോതെറാപ്പി സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി. അതുമല്ലെങ്കില്‍ എഎന്‍എം കൂടെ കമ്പ്യൂട്ടര്‍ പരിജ്ഞാനവും. 

ആയുര്‍വേദ തെറാപ്പിസ്റ്റ്

കേരള സര്‍ക്കാര്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് വിജയിച്ചിരിക്കണം. അല്ലെങ്കില്‍ NARIP ചെറുതുരുത്തി നടത്തുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് വിജയിക്കണം. 

തെരഞ്ഞെടുപ്പ്

അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷയോ, ഇന്റര്‍വ്യൂവോ നടത്തും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും പൂര്‍ത്തിയാക്കിയാണ് നിയമനം. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ ആയുഷ് മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കരിയര്‍ പേജില്‍ നിന്ന് നോട്ടിഫിക്കേഷന്‍ തെരഞ്ഞെടുക്കണം. ശേഷം പൂര്‍ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം ലഭ്യമായ അപേക്ഷ ഫോം പൂരിപ്പിക്കണം. പൂരിപ്പിച്ച അപേക്ഷ ഫോം താഴെ കാണുന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 29ന് മുന്‍പായി എത്തിക്കണം. 

വിലാസം: The District Programme Manager, District Programme Management and Supporting Unit, National Ayush Mission, Orikompil Building 2nd Floor, Melevettipuram, Pathanamthitta- 689645.

വെബ്‌സൈറ്റ്: https://www.nam.kerala.gov.in/ 

വിജ്ഞാപനം: Click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain