ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. എഞ്ചിനീയര്‍/ ഓഫീസര്‍ (ഗ്രേഡ് എ) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കെമിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നല്‍കാം.
അവസാന തീയതി: സെപ്റ്റംബര്‍ 21
തസ്തികയും ഒഴിവുകളും
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ കെമിക്കല്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്.
പ്രായപരിധി
26 വയസ് വരെയാണ് പ്രായപരിധി. ഒബിസി, എസ്.സി. എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
ഉദ്യോഗാര്‍ഥികള്‍ക്ക് കെമിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ സ്ട്രീമുകളില്‍ എഞ്ചിനീയറിങ് ബിരുദം (ബിഇ/ ബിടെക്) ഉണ്ടായിരിക്കണം.
AICTE/ UGC അംഗീകൃത സ്ഥാപനങ്ങളില്‍ റെഗുലറായി പഠിച്ച ബിരുദം മാത്രമാണ് പരിഗണിക്കുക.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 50,000 രൂപമുതല്‍ 1,60,000 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും. പുറമെ മറ്റ് അലവന്‍സുകളും അനുവദിക്കും.
തെരഞ്ഞെടുപ്പ്
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (CBT), ഗ്രൂപ്പ് ഡിസ്‌കഷന്‍, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇതോടൊപ്പം ഡോക്യുമെന്റ് വെരിഫിക്കേഷനും, മെഡിക്കല്‍ ടെസ്റ്റും ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായവര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.iocl.com/ സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന്, Latest Job Openings തിരഞ്ഞെടുക്കുക. എഞ്ചിനീയറിങ് റിക്രൂട്ട്‌മെന്റ് ലിങ്കില്‍ കയറി വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന Apply Online ബട്ടണ്‍ ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം.
500 രൂപയാണ് അപേക്ഷ ഫീസ്. ഓണ്‍ലൈനായി അടച്ചതിന് ശേഷം അപേക്ഷ പൂര്‍ത്തിയാക്കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. അവസാന തീയതി സെപ്റ്റംബര്‍ 21
അപേക്ഷ: https://www.iocl.com/