റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലിന് കീഴില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; 1763 ഒഴിവുകളിലേക്ക് വമ്പന്‍ അവസരം
റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (RRC- NCR) അപ്രന്റീസ് തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കി. 1763 ഒഴിവുകളിലേക്കാണ് നിയമനം. സെപ്റ്റംബര്‍ 18 മുതല്‍ റിക്രൂട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
അവസാന തീയതി: ഒക്ടോബര്‍ 17
തസ്തികയും ഒഴിവുകളും
റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ RRC-NCR പ്രയാഗ് രാജ് അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 1763.
ജനറല്‍ = 719
ഒബിസി = 473
ഇഡബ്ല്യൂഎസ് = 176
എസ്.സി = 267
എസ്.ടി = 128
ട്രേഡുകള്‍
ഫിറ്റര്‍, വെല്‍ഡര്‍, വൈന്‍ഡര്‍, മെഷീനിസ്റ്റ്, കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍, മെക്കാനിക്, ഐടി സിസ്റ്റം മെയിന്റനന്‍സ്, വയര്‍മാന്‍ പ്ലംബര്‍, മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്, മള്‍ട്ടിമീഡി പേജ് ഡിസൈനര്‍, ക്രെയിന്‍, ഡ്രാഫ്റ്റ്‌സമാന്‍, സ്റ്റെനോഗ്രാഫര്‍, ടര്‍ണര്‍, സിഒപിഎ, കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ് ടെക്‌നീഷ്യന്‍,
പ്രായപരിധി
15 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി വിഭാഗക്കാര്‍ ഫീസടക്കേണ്ടതില്ല.
അപേക്ഷ സമയത്ത് ഓണ്‍ലൈനായി ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ RRC-NCR ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. അപേക്ഷ അവസാനിക്കുന്ന തീയതി ഒക്ടോബര്‍ 17 ആണ്. വിശമായ വിജ്ഞാപനം, അപേക്ഷ പ്രോസ്‌പെക്ടസ്, മറ്റ് യോഗ്യത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: https://www.rrcpryj.org/