കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ജോലിയവസരം; ഇമെയില്‍ അയച്ച് അപേക്ഷിക്കാം; സെപ്റ്റംബര്‍ 15 വരെ അവസരം
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഭവന നിര്‍മ്മാണ ബോര്‍ഡ് പുതുതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ തപാല്‍ മുഖേന അപേക്ഷ നല്‍കണം.
അവസാന തീയതി: സെപ്റ്റംബര്‍ 15
തസ്തിക & ഒഴിവ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.
പ്രായപരിധി
അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ 58 വയസ് കവിയരുത്.
യോഗ്യത
അംഗീകൃത സര്‍വകലാശാലക്ക് കീഴില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. (ബിടെക്/ ബിഇ)
കെട്ടിട നിര്‍മ്മാണ മേഖലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
അല്ലെങ്കില്‍ ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
കൂടാതെ Latest Construction Technology, Stakeholder Liaision and Management, KPWD Manual Knowledge of IS Codes and QA/QC procedures, Field Experience, Project Life Cycle Experience, Knowledge of Construction Software എന്നിവ അഭികാമ്യം.
സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ശമ്പളം
സമാന മേഖലയില്‍ ലഭിക്കുന്ന നിയമാനുസൃത വേതനം അനുവദിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ (സിവില്‍) റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് വിജ്ഞാപനം വായിച്ച് മനസിലാക്കുക.
ശേഷം വിശദമായ ബയോഡാറ്റ ഉള്‍ക്കൊള്ളിച്ച് 'സെക്രട്ടറി, കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ഹെഡ്ഓഫീസ്, ശാന്തി നഗര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15ന് മുന്‍പായി അയക്കുക.
അതുകൂടാതെ അപേക്ഷകള്‍ ഇ-മെയില്‍ മുഖാന്തിരവും സമര്‍പ്പിക്കാം. Email: secretarykshb@gmail.com
വെബ്‌സൈറ്റ്: https://kshb.kerala.gov.in/
kshb assistant recruitment through email apply before september 15