ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി നേടാന്‍ അവസരം. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. 127 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
അവസാന തീയതി: ഒക്ടോബര്‍ 03
തസ്തികയും, ഒഴിവുകളും
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (SO) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 127.
പ്രായപരിധി
24 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 64,820 രൂപമുതല്‍ 93,960 രൂപവരെ ശമ്പളമായി ലഭിക്കും.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ബിഇ/ ബിടെക്, ബിആര്‍ക്, എംഇ, എംടെക്, എംബിഎ, എംസിഎ, പിജിഡിസിഎ എന്നിവയില്‍ ഏതിലെങ്കിലും ബിരുദം നേടിയിരിക്കണം.
തെരഞ്ഞെടുപ്പ്
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഇന്റര്‍വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്‍ എന്നിവ നടത്തിയാണ് നിയമനം. പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കില്ല. 100 മാര്‍ക്കിനായിരിക്കും പരീക്ഷ.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടിക്കാര്‍ 175 രൂപ അടച്ചാല്‍ മതി.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക.
അപേക്ഷ പ്രോസ്‌പെക്ടസും, കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വെബ്‌സൈറ്റ്: https://www.iob.in/