ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് കോട്ടയം, യെരൂർ എസ്റ്റേറ്റിലെ മാർക്കറ്റിംഗ് ട്രെയിനി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
യോഗ്യത: BSc ബോട്ടണി
പ്രായപരിധി: 25 വയസ്സ്
സ്റ്റൈപ്പൻഡ്: 11,500 - 12,500 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 1
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ഒഴിവുകൾ
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആലപ്പുഴ ആറാട്ടുപുഴയിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി ജീവനക്കാരെ നിയമിക്കുന്നു.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ, നഴ്സ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഫീമെയിൽ, മെയിൽ അപേക്ഷകർ എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം.
50 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. ജെറിയാട്രിക് ട്രെയിനിംഗ് അഭിലഷണീയം.
നഴ്സ് തസ്തികയിൽ ജി എൻ എം / ബി എസ് സി ആണ് യോഗ്യത. സർക്കാർ/ സ്വകാര്യ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച വയോജന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 50 വയസ്സ്.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറജിനലും പകർപ്പുകളും സഹിതം സെപ്റ്റംബർ പത്താം തീയതി രാവിലെ 10.30 ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരുക.
കൊച്ചിൻ പോർട്ട് അതോറിറ്റി നിയമനം നടത്തുന്നു
കൊച്ചിൻ പോർട്ട് അതോറിറ്റി, സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു
ഒഴിവ്: 3
യോഗ്യത
(i) ബിരുദം
(ii) ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് (H) & ഇംഗ്ലീഷ് ഷോർട്ട്ഹാൻഡ് (L)/ സ്റ്റെനോഗ്രാഫർ & സെക്രട്ടേറിയൽ അസിസ്റ്റന്റ് കോഴ്‌സ് അല്ലെങ്കിൽ തത്തുല്യം
അഭികാമ്യം: കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പ്രാവീണ്യം.
ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സംസാരിക്കാനും എഴുതാനും പ്രാവീണ്യം.
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്
കേരള സർക്കാർ സ്ഥാപനമായ KSRTC സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
1. പത്താം ക്ലാസ്
2. ഹെവി ഡ്രൈവിംഗ് ലൈസൻസ്
പരിചയം: 5 വർഷം
അഭികാമ്യം: വാഹനങ്ങളുടെ പ്രവർത്തനത്തെപറ്റിയുള്ള അറിവും , ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അറിവും
പ്രായം: 25 - 55 വയസ്സ്
ദിവസ കൂലി: 715 രൂപ ( അധിക മണിക്കൂറിന് : 130 രൂപ)
ഇൻസെൻ്റീവും ബാറ്റയും ലഭിക്കുന്നതാണ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 15 മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്